Wednesday, December 14, 2011

**********രണ്ട് ദൈവങ്ങൾ********


‎**********രണ്ട് ദൈവങ്ങൾ********

'നിങ്ങൾ ഒരു സ്വതന്ത്രചിന്തകനല്ല" അവരിൽ ഒരാൾ എന്നോട് തർകിച്ചു.

"എന്തുകൊണ്ട്?" ഞാൻ ചോദിച്ചു.
...

"ദൈവാസ്തിക്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ?".

"ഉണ്ട്".

"ദൈവത്തിനു വേണ്ടി നമസ്കരിക്കുകയും നോമ്പ് നോൽകുകയും ചെയ്യുന്നില്ലേ?"

"അതെ"

"എങ്കിൽ നിങ്ങൾ ഒരു സ്വതന്ത്രചിന്തകനല്ല".

"എന്തു കൊണ്ട്" വീണ്ടും ഞാൻ ചോദിച്ചു.

'യാതെരടിസ്ഥാനവുമില്ലാത്ത കെട്ടുകഥയിലാണ് നിങ്ങൾ വിശ്വസിക്കുന്നത്".

ഞാൻ ചോദിച്ചു :"താങ്കളോ? എന്താണു താങ്ങളുടെ വിശ്വാസം? ജീവിതവും പ്രപഞ്ചവുമെല്ലാം എങ്ങനെയുണ്ടായി?

"അതെല്ലാം പ്രകൃതി" -അയാൾ പറഞ്ഞു.

"എന്താണീ പ്രകൃതി?"

"പരിധികളില്ലാത്ത ഒരു നിഗൂഢ ശക്തി,അതിന്റെ ബാഹ്യ പ്രതിഭാസങ്ങൾ ഇന്ദ്രിയങ്ങൾ
അനുഭവവേദ്യമാണ്.

ഞാൻ പറഞ്ഞു: ഒരു നിഗൂഢശക്തിയിലുള്ള എന്റെ വിശ്വാസത്തെ തടഞ്ഞിട്ട് സുജ്ഞേയമായ ഒന്നിനെ പകരം നൽകുമെന്നാണ് ഞാൻ ധരിച്ചത്.പക്ഷെ ഒരു നിഗൂഢശക്തിക്ക് പകരം മറ്റൊരു നിഗൂഢശക്തി.എങ്കിൽ എനിക്ക് മനഃസുഖവും,ആശ്വാസവും നൽകുന്ന ദൈവത്തെ തട്ടിപ്പറിച്ചെടുത്ത് പ്രതികരണമില്ലത്ത ഒന്നിനെ പകരം തരുകയോ?

(ശുബ്ഹാത്തു ഹൗലൽ ഇസ്ലാം -മുഹമ്മദ് ഖുത്വുബ് :178)
 

No comments:

Post a Comment