മനുഷ്യ നാഗരികതക്ക് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ട്. സുദീര്‍ഘവും വേദനാജനകവുമായ കഥയാണ് അതിന് പറയാനുള്ളത്. പ്രകൃതി പ്രതിഭാസങ്ങളെ നോക്കി വിസ്മയത്തോടെമിഴിവിടര്‍ത്തി നിന്ന പൗരാണിക മനുഷ്യനില്‍നിന്ന് ചരിത്രം ആധുനിക മനുഷ്യനില്‍ എത്തുമ്പോള്‍ തന്നെയും ചുറ്റുപാടിനെയും മാറ്റിത്തീര്‍ക്കാനും മനസ്സിലാക്കാനും ആവശ്യമായ സാങ്കേതികവുംവൈജ്ഞാനികവുമായ പുരോ...ഗതി അവന്‍ നേടിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ മനസ്സിലാക്കാനുംവ്യാഖ്യാനിക്കാനും തയാറായ മനുഷ്യന്‍ അതിലൂടെ തന്നെ തന്നെ മനസ്സിലാക്കാനും നടത്തിയ പരിശ്രമത്തിന്റെ ആകത്തുകയാണ് നാഗരികത. പ്രകൃതിയില്‍നിന്ന് ലഭിച്ചിരുന്ന വസ്തുക്കള്‍ ഭക്ഷിച്ച് ജീവിച്ച ഇരതേടല്‍ കാലത്തെ (food gathering period)) മനുഷ്യന്‍ ഭക്ഷ്യ യോഗ്യമായതും അല്ലാത്തതും തിരിച്ചറിഞ്ഞതും തെരഞ്ഞെടുത്തതും വിശന്നിന്റെ ന്യായശാസ്ത്രം മാത്രം ആശ്രയിച്ചായിരിക്ക ില്ല. യുക്തിയുടെ പ്രയോഗവും വിഷയമാക്കിയിരിക്കും. വിഷക്കായ തിന്നു മരിച്ച സഹജീവിയുടെയോ മൃഗത്തിന്റെയോ അനുഭവത്തില്‍നിന്ന് യുക്തിയുടെ പ്രയോഗത്തിലൂടെ ഒരു തെരഞ്ഞെടു ന്നിന് അവന്‍ തയാറായിരിക്കും. ഇരതേടലില്‍നിന്ന് വിരമിച്ച പ്രാകൃത മനുഷ്യന്‍ നിരുപദ്രവകാരിയായ മൃഗങ്ങളെ ഇണക്കി വളര്‍ത്താനും കാര്‍ഷിക വൃത്തി ആരംഭിച്ചതോടെ ഒരിടത്ത് സ്ഥിര താമസമാക്കാനും തയാറായി. ഇവിടെയെല്ലാം ഒരു സഹജാവബോധം പോലെ യുക്തി അവന് തുണയായി നിലകൊണ്ടു.
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ മനുഷ്യനെ യുക്തിബോധമുള്ള മൃഗം എന്നാണ് നിര്‍വചിച്ചതു. ആധുനിക ജീവശാസ്ത്രം മനുഷ്യന് നല്‍കിയ നിര്‍വചനം ഹോമോസാപിയന്‍ന്നയുക്തിബോധമുള്ള മൃഗം- എന്നാണ്. വേദ ഗ്രന്ഥമായ ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ വ്യാഖ്യാനവും ഇതിനോട് ചേര്‍ന്നു പോകുന്നതാണ്. യുക്തിയെന്നത് മനുഷ്യന്റെ ജൈവസമ്പൂര്‍ണതയുടെ ഭാഗമാണ്.യഥാര്‍ഥ മതത്തിന് യുക്തിയിലധിഷ്ഠിതമായ നിലനില്‍പേ സാധ്യമാകൂ. മനുഷ്യ സവിശേഷതയായിഖുര്‍ആന്‍ വിശേഷിന്നിച്ച അമാനത്ത് എന്നത് യുക്തിബോധത്തിലൂടെ പ്രകടമാകുന്ന സ്വതന്ത്രേഛയാണ്.
ചിന്തയും യുക്തിയും
പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ തലച്ചോറില്‍ നടക്കുന്ന വിവര പ്രക്രിയയാണ് (information process) ചിന്ത. യുക്തിയും അയുക്തിയും ചിന്തയുടെ ഭാഗമാണ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന ജ്ഞാനശകലങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നില്ല. പ്രാഥമികസ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന സന്ദേശങ്ങളെ അര്‍ഥപൂര്‍ണമാക്കി തീര്‍ക്കുന്നതാണ് ബുദ്ധി.അതുകൊണ്ട് തന്നെയാണ് കാണുന്നതും കേള്‍ക്കുന്നതും അര്‍ഥവത്താക്കാന്‍ കഴിവുള്ള ആളെ നാം ബുദ്ധിമാന്‍ എന്നു വിളിക്കുന്നത്.
ബുദ്ധിയും യുക്തിയും
ബുദ്ധിയും യുക്തിയും ഒന്നായി വിവരിക്കാറുന്നെങ്കിലും അവ രണ്ടും സമാനങ്ങള്‍ അല്ല.ബുദ്ധി കേവലവും യുക്തി ന്യായവാദപരവുമാണ്. മറ്റൊരര്‍ഥത്തില്‍ ന്യായവാദപരമായ ബുദ്ധിയാണ് യുക്തി. തന്മാത്രാ രസതന്ത്രവും ക്വാണ്ടം ബലതന്ത്രവും ഗണിതശാസ്ത്ര സമീകരണവും അവതരിപ്പിച്ച ആധുനിക സൈദ്ധാന്തികര്‍ ബുദ്ധിശാലികള്‍ ആയിരുന്നു. എന്നാല്‍ അവരില്‍ പലരുടെയും നിലപാടുകള്‍ യുക്തിപരമായിരുന്നില്ല. വിനാശകരമായ യുന്‍ങ്ങളിലേക്ക് മാനവ സമൂഹത്തെ നയിച്ച പല കാരണങ്ങളിലൊന്ന് ശാസ്ത്ര പ്രതിഭകളുടെ യുക്തിരഹിതമായ നിലപാടുകളായിരുന്നുവേന്ന് സുവിദിതമാണ്.
യുക്തിവാദം
ഇതില്‍നിന്നെല്ലാം തുലോം വ്യത്യസ്തമാണ് യുക്തിവാദം. ദൈവം, മതം, സന്മാര്‍ഗ ദര്‍ശനം തുടങ്ങിയവയൊക്കെ മിഥ്യാ സങ്കല്‍പങ്ങളാണെന്ന് വിശ്വസിക്കുന്ന ഭൗതിക നിരീശ്വര ദര്‍ശനമാണ് യുക്തിവാദം. മറ്റേതൊരു ചിന്താപദ്ധതിയെയും പോലെ യുക്തിവാദവും സ്വതന്ത്രവും കേവലവുമാണ്. ഭൗതികവാദത്തെപ്പോലെ യുക്തിവാദം പദാര്‍ഥത്തെ ആത്യന്തിക യാഥാര്‍ഥ്യമായി കാണുന്നു. എല്ലാ അറിവും പഞ്ചേന്ദ്രിയപരമാണെന്ന് വിശ്വസിക്കുന്നു. തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്ന തുമാണ് യുക്തിയും ശാസ്ത്രവുമെന്ന് യുക്തിവാദികള്‍ ആവര്‍ത്തിച്ചവകാശന്നെടാറുണ്ട്. പദാര്‍ഥം ഏക വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണവര്‍ക്ക്.
പദാര്‍ഥത്തിന്റെ വസ്തുനിഷ്ഠത
ശാസ്ത്ര ചരിത്രത്തെ ഒറ്റവാക്കില്‍ ചുരുക്കി പറയാന്‍ നിര്‍ദേശിച്ചാല്‍ 'എല്ലാം പരമാണുക്കളാല്‍ നിര്‍മിതമായിരിക്കുന്നു' എന്നായിരിക്കും ഉത്തരമെന്ന് റിച്ചാര്‍ഡ് മെയിന്‍മാന്‍ ഒരിക്കല്‍ പറയുകയുണ്ടായി.
നമുക്ക് ചുറ്റുമുള്ള എല്ലാ വസ്തുക്കളും മേശയും ചുവരും മാത്രമ് അവക്കിടയിലെ വായുവുംപരമാണുക്കളാല്‍ നിര്‍മിതമാണ്. പദാര്‍ഥത്തിന്റെ വളരെ ചെറിയ കണങ്ങളാണ് പരമാണുക്കള്‍.വളരെ ചെറുതെന്ന് പറഞ്ഞാല്‍ നമുക്കൂഹിക്കാവുന്നതിലും ചെറുതെന്നാണര്‍ഥം. ഉയര്‍ന്ന ഊര്‍ജം സംഭരിച്ചിരിക്കുന്ന ഈ കണങ്ങള്‍ മാനവരാശിയുടെ പ്രയാണരാശിയില്‍ വളരെ വലിയ പങ്കാണ്‌നിര്‍വഹിച്ചിരിക്കുന്നത്. വളരെ ചെറുതായതുകൊണ്ട് അവയെ കുറിച്ചുള്ള പഠനം ഏറെ ശ്രമകരമാണ്.
ഖരം, ദ്രാവകം, വാതകം എന്നീ മൗലിക പ്രധാനങ്ങളായ മൂന്ന് അവസ്ഥകളില്‍ പ്രത്യക്ഷന്നെടുന്ന ദ്രവ്യം വളരെ ചെറിയ കണങ്ങള്‍കൊണ്ട് നിര്‍മിതമാണെന്ന ചിന്തക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. പ്രകൃതിയുമായുള്ള പ്രഥമ ഇടപെടലില്‍നിന്ന് തന്നെ തന്റെ ചുറ്റുപാടുകളെ മനസ്സിലാക്കിയാലല്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് ആദിമ മനുഷ്യന്‍ പഠിച്ചു.
പ്രാചീന ഗ്രീക്കുകാരും ഭാരതീയരുമാണ് പദാര്‍ഥത്തെക്കുറിച്ച് മൗലിക പ്രധാനങ്ങളായ ചിന്തകള്‍ ആദ്യമായി മുന്നോട്ടുവെച്ചതു. ഖരപദാര്‍ഥങ്ങള്‍ വിഘടിക്കുമ്പോള്‍ ചെറിയ കണങ്ങളായിത്തീരുന്നു എന്ന വസ്തുതയില്‍നിന്നാണ് അവര്‍ അത് വികസിപ്പിച്ചെടുത്തത്. ഒരു വസ്തുവോ പദാര്‍ഥമോരന്നായി മുറിച്ച് പോവുകയാണെങ്കില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇനി മുറിക്കാന്‍ കഴിയാത്ത നിയതമായൊരു കണികയില്‍ എത്തുമോ എന്നതായിരുന്നു ചര്‍ച്ചാ വിഷയം.
പദാര്‍ഥത്തെ സംബന്ധിച്ച ഈ പൗരാണിക ധാരണക്ക് ഒരു മാനസിക പരികള്‍പന എന്നതിലുപരി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവിഭാജ്യ കണമെന്ന ആശയത്തെ അക്കാലത്തെപല ചിന്തകന്മാരും എതിര്‍ത്തിരുന്നു. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു അരിസ്റ്റോട്ടില്‍. എല്ലാ വസ്തുക്കളും അനന്തമായി വിഭജിക്കാമെന്നും ഏതൊരു വസ്തുവിനെയും പരസ്പരം പരിവര്‍ത്തനം ചെയ്യാമെന്നും അദ്ദേഹം അഭിപ്രായന്നെട്ടു. യൂറോന്നിനെ ഏറെ സ്വാധീനിച്ചതു അരിസ്റ്റോട്ടിലിന്റെചിന്താഗതിയായിരുന്നു.
പരമാണുക്കളുടെ അസ്തിത്വത്തെ സംബന്ധിച്ച് ആദ്യത്തെ അനിഷേധ്യ തെളിവ് നല്‍കിയത്‌ഇംഗ്ഗ്ലണ്ടിലെ ലെയ്ക്ക് ജില്ലയില്‍ ജനിച്ച ജോണ്‍ ഡാള്‍ട്ടനാണ്. ദ ന്യൂ സിസ്റ്റ് ഓഫ് കെമിക്കല്‍
ഫിലോസഫി എന്ന തലക്കെട്ടില്‍ 1808ന്നല്‍ പ്രസിദ്ധീകരിച്ച കൃതിയിലാണ് ഡാള്‍ട്ടണ്‍ തന്റെ പരീക്ഷണ പഠനങ്ങള്‍ രേഖന്നെടുത്തിയത്. "വളരെ ചെറിയ അഭേദ്യമായ കണങ്ങള്‍ കൊണ്ടാണ് എല്ലാവസ്തുക്കളും നിര്‍മിച്ചിരിക്കുന്നത്" എന്ന് രേഖന്നെടുത്തിയ അദ്ദേഹം എഴുതി: "ഹൈഡ്രജന്റെ ഒരു കണത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയുമെങ്കില്‍ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തെ നശിപ്പിക്കാനോ പുതിയതൊന്നിനെ സൃഷ്ടിക്കാനോ നമുക്ക് കഴിയും."
അങ്ങനെ ദ്രവ്യത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും, നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഒന്നിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ലെന്നും പലരും ഊറ്റം കൊണ്ടു. സൃഷ്ടിപ്രപഞ്ചത്തില്‍നിന്ന് സൃഷ്ടാവിനെ പുറംതള്ളാന്‍ യുക്തിവാദികളും ഭൗതികവാദികളുടെ പാത പിന്തുടര്‍ന്നു. തങ്ങളുടെ വാദത്തിന് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് ഇരുകൂട്ടരും അവകാശന്നെട്ടു. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും രംഗത്തുവരുന്നതുവരെ യൂറോപ്യന്‍ ചിന്തയെ അടക്കിഭരിച്ചിരുന്നത് ക്ലാസ്സിക്കല്‍ ഭൗതികവാദത്തിന്റേതായ ഈ ചിന്താഗതിയായിരുന്നു.
പദാര്‍ഥം വസ്തുനിഷ്ഠമോ?
ശാസ്ത്രം അതിന്റെ ഉച്ചിയില്‍ എത്തിക്കഴിഞ്ഞുവേന്നും എല്ലാറ്റിനും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആയെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും കരുതിയിരുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൗതികശാസ്ത്രം പുതിയ കാല്‍വെപ്പുകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1905ന്നല്‍ ആപേക്ഷിക സിദ്ധാന്തം അവതരിന്നിച്ചുകൊണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പുതിയൊരു സ്ഥലകാല പ്രപഞ്ച വീക്ഷണം മുന്നോട്ടുവെച്ചതു പദാര്‍ഥ സങ്കല്‍പത്തില്‍ മാറ്റത്തിന്റെ പുതിയ സരണി വെട്ടിത്തുറന്നു.
പരമാണുക്കളുടെ ഉള്ളില്‍ വേറെയും കണങ്ങള്‍ ഉണ്ടെന്ന് ഫാരഡെ, ൈഗ്ലസര്‍, ഹോള്‍സ്റ്റൈന്‍ തുടങ്ങിയവരുടെ ഗവേഷണങ്ങള്‍ ഏതാണ്ടുറപ്പിച്ചിരുന്നു. 1906 ജെ.ജെ തോംസണ്‍ ഇലക്ട്രോണ്‍ കണ്ടുപിടിച്ചതോടെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇലക്ട്രോണിന്റെ രൂപം എന്താണെന്നോ അണുവിനകത്ത് അതിന്റെ സ്ഥാനം എന്താണെന്ന് നിര്‍ണയിക്കാനോ അതുകൊണ്ടായില്ലെങ്കിലും അവിഭാജ്യ കണം എന്ന അണുവിന്റെ സ്ഥാനം അതോടെ തകിടം മറിഞ്ഞു.
അല്‍ഫാ കണങ്ങള്‍ കൊണ്ട് റൂഥര്‍ഫോഡ് നടത്തിയ പരീക്ഷണങ്ങളുടെ ഫലം അല്‍ഭുതാവഹമായിരുന്നു. അണുകേന്ദ്രത്തില്‍ ധനചാര്‍ജുള്ള കണങ്ങള്‍ ഉണ്ടെന്ന് അത് തെളിയിച്ചു. പ്രസ്തുത കണത്തെ റൂഥര്‍ഫോഡ്, പ്രോട്ടോണ്‍ എന്നു വിളിച്ചു. തുടര്‍ന്ന് വളരെ ലളിതമായൊരു അണുഘടനക്ക് റൂഥര്‍ഫോഡ് രൂപം നല്‍കി. സൂര്യകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ പോലെ ധനചാര്‍ജുള്ള അണുകേന്ദ്രത്തിനു ചുറ്റം ഇലക്ട്രോണുകളെ വിഭാവനം ചെയ്തുകൊണ്ടുള്ളതായിരുന്നു പ്രസ്തുത മാതൃക.
1932-ല്‍ ജെയിംസ് ചാഡ്‌വിക് ന്യൂട്രോണ്‍ കടുപിടിച്ചതോടെ പുതിയൊരു അണുഘടന നിലവില്‍വന്നു. നീല്‍സ്ബോറും വെര്‍ണര്‍ ഹൈസന്‍ബര്‍ഗുമായിരുന്നു പുതിയ അണുഘടനയുടെ ഉപജ്ഞാതാക്കള്‍. ഭൗതികത്തിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഈ മാതൃകക്ക് കഴിഞ്ഞു. അതനുസരിച്ച് പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ അണുകേന്ദ്രത്തിനു ചുറ്റും വിവിധഊര്‍ജനിലങ്ങളായി (ഓര്‍ബിറ്റ്) ചലിച്ചുകൊന്നിരിക്കുന്ന ഇലക്ട്രോണുകള്‍ എന്ന രീതിയില്‍ പുതിയഅണുഘടന നിലവില്‍വന്നു. ഈ മാതൃക ഏറെക്കുറെ ചോദ്യം ചെയ്യപ്പെടാതെ ഇപ്പോഴും തുടരുന്നു.
ആല്‍ഫ, ബീറ്റ കണങ്ങളെ കുറിച്ചുള്ള പഠനം, റേഡിയോ ആക്ടീവ മൂലകങ്ങളുടെ കണ്ടെത്തല്‍ എന്നിവ ശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അണുകേന്ദ്രത്തെക്കുറിച്ചുള്ള പഠനം എളുപ്പമാക്കിത്തീര്‍ത്തു. അണുവിന്റെ ആന്തരിക ഘടന മനസ്സിലാക്കാന്‍ സഹായകമായ അണുഭേദകങ്ങള്‍അഥവാ കണികാ ത്വരിതങ്ങ(particle acceleraters)ളുടെ നിര്‍മിതിയിലേക്ക് അത് നയിച്ചു.സൈക്ലട്രോണ്‍, ബീറ്റട്രോണ്‍, ലാജ് ഹോഡ്രോണ്‍ കൊളൈഡര്‍ തുടങ്ങിയവയാണ് പ്രധാനആധുനിക അണുഭേദകങ്ങള്‍. അതോടെ പുതിയ പുതിയ കണങ്ങളെ കണ്ടെത്താനും തുടങ്ങി.മ്യൂവോണ്‍, പയോണ്‍, ബാരിയോണ്‍, പോളിട്രോണ്‍, ആന്റിപ്രോടോണ്‍, ന്യൂട്രിനോ, ക്വാര്‍ക്കുകള്‍ തുടങ്ങി എത്രയെത്ര കണങ്ങള്‍ കന്നുപിടിക്കന്നെട്ടു! പുതിയ കന്നെത്തലുകള്‍ മൗലികകണങ്ങള്‍എന്ന സങ്കല്‍പത്തെ തന്നെ മാറ്റിമറിച്ചു. എപ്പോള്‍ വേണമെങ്കിലും പുതിയ കണങ്ങള്‍ ചാടിപ്പുറപെടാംഎന്നതായി അവസ്ഥ.
പ്രോടോണ്‍, ന്യൂട്രോണ്‍, പയോണ്‍ തുടങ്ങിയ കണങ്ങള്‍ അതിനേക്കാള്‍ ചെറിയ ക്വാര്‍ക്കുകള്‍ എന്നറിയന്നെടുന്ന കണങ്ങള്‍ കൊണ്ട് നിര്‍മിതമാണെന്ന് നമുക്കറിയാം. ആറുതരം ക്വാര്‍ക്കുകളുടെ അസ്തിത്വം തെളിയിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനിടയില്‍ പ്രോടോണ്‍,ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവക്ക് അവയുടെ ജോഡികളായ കണങ്ങള്‍ ഉണ്ടായിരിക്കാമെന്നചിന്ത ഭൗതികജ്ഞരെ ആകര്‍ഷിച്ചു. പള്‍സ് അദ്രിയന്‍ ദിറാക് ആണ് പ്രസ്തുത ആശയം ആദ്യം മുന്നോട്ടുവെച്ചതു. ഒരു കൊല്ലത്തിനുശേഷം ആന്റി ഇലക്ട്രോണ്‍ യാഥാര്‍ഥ്യമായി. കോസ്മിക്-ബ്രഹ്മാണ്ഡ രശ്മികളെ കുറിച്ചുള്ള പഠനത്തിനിടയിലാണ് അവ പ്രത്യക്ഷന്നെട്ടത്. അമേരിക്കന്‍ ഭൗതികജ്ഞനായ റോബര്‍ട്ട് ആന്‍ഡ്രൂസ് മില്ലിക്കന്‍, ആന്റി ഇലക്ട്രോണിന് പോസിട്രോണ്‍ എന്ന പേരുനല്‍കി.
അണുകേന്ദ്രത്തെ വിവിധ തരം കണങ്ങള്‍ കൊണ്ട് ആക്രമിക്കുക ഭൗതികജ്ഞമാരുടെ ഹരമായിത്തീര്‍ന്നു. കൃത്യമായി ഇന്നത് കന്നുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല പരീക്ഷണം. പുതുതായി എന്തെങ്കിലും കണ്ടെത്താന്‍ കഴിയും എന്ന വിശ്വാസമായിരുന്നു അവരെ നയിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഓവാന്‍ ചേംബര്‍ലേനും എമിലോ സേഗ്രയും കൂടി ചെമ്പിന്മേല്‍ നടത്തിയ പരീക്ഷണത്തിലൂടെ ആന്റിപ്രോടോണ്‍ യാഥാര്‍ഥ്യമായി. അവയെ വേര്‍തിരിക്കുക പ്രയാസമാണെന്നും ആന്റി പ്രോടോണ്‍ പോസിട്രോണിനെ പോലെ ക്ഷണികമെന്നും മനസ്സിലായി. പിന്നീട് പ്രോട്രോണും ആന്റിപ്രോടോണും പരസ്പരം വേര്‍തിരിഞ്ഞ് ആന്റി ന്യൂട്രോണ്‍ഉല്‍പാദിക്കന്നെടുന്നതായി നിരീക്ഷിക്കന്നെട്ടു. ഇതെല്ലാം ഭൗതികജ്ഞരെ വളരെയധികം അഗ്ഗുതപ്പെടുത്തി. കറക്കടിശ വിപരീതങ്ങളായ ജോഡിയ കണങ്ങളാണ് ആന്റിന്യൂട്രോണും ആന്റിപ്രോടോണും പോസിട്രോണുമെല്ലാം. വളരെ ചെറിയ കണങ്ങള്‍ മുതല്‍ സ്ഥൂല പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളും ജോഡികളായാണ് വര്‍ത്തിക്കുന്നത്. ഖുര്‍ആന്‍ രേഖന്നെടുത്തിയതാണ് ശരി: "എല്ലാവസ്തുക്കളില്‍നിന്നും രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി" (51:49). "ഭൂമിയിലോ ഉപരിലോകത്തോ ഉള്ള ഒരണു(ദര്‍റത്ത്) വോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവില്‍നിന്ന് വിട്ടുപോകുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായി രേഖന്നെടുത്താതെയില്ല" (ഖുര്‍ആന്‍ 10:61). പരമാണുവിനേക്കാള്‍ ചെറു തായ ഒരു കണത്തെ സങ്കല്‍പിക്കാന്‍ കഴിയാത്ത ഏഴാം നൂറ്റാന്നിലാണ് ഖുര്‍ആന്‍ ഇത് പറഞ്ഞതെന്ന് ഓര്‍ക്കണം.
ന്യൂട്രോണും ആന്റിന്യൂട്രോണും കൂടിച്ചേര്‍ന്നാല്‍ പരസ്പരം പ്രവര്‍ത്തിച്ച് ഊര്‍ജമായി മാറും.എന്നാല്‍ പോസിട്രോണും ആന്റിപ്രോടോണും ആന്റിന്യൂട്രോണും ചേര്‍ന്നാല്‍ സ്ഥിരതയുള്ള ആന്റിമാറ്റര്‍-പ്രതിദ്രവ്യം- ഉന്നാകും. 1965ന്നല്‍ ബ്രൂക് ഹവാനില്‍ ബെറീലിയത്തില്‍ പ്രോടോണ്‍ കൊണ്ട് ആക്രമണം നടത്തി. ആന്റിപ്രോടോണിന്റെയും ആന്റിന്യൂട്രോണിന്റെയും യോഗങ്ങള്‍ സൃഷ്ടിച്ചു.ആന്റിന്യൂട്രോണും ആന്റി ഹീലിയം-3യും നിര്‍മിച്ചു. അങ്ങനെ ആന്റിമാറ്റര്‍ ഒരു യാഥാര്‍ഥ്യമാണെന്ന് തെളിയിച്ചു. ദ്രവ്യത്തിന്റെ ദ്രവ്യാതീതമായ ഇത്തരം വിസ്മയങ്ങള്‍ കാരണം ദ്രവ്യം-മാറ്റര്‍- എന്നസങ്കല്‍പം തന്നെ വ്യാഖ്യാനക്ഷമമല്ലെന്ന് പല ശാസ്ത്രജ്ഞരും വെളിന്നെടുത്തുകയുന്നായി.
ഭൗതികത്തിലെ പ്രതിസന്ധി
ബാഹ്യ ദൃഷ്ടിയില്‍ പദാര്‍ഥം അടുക്കും ചിട്ടയുമുള്ള ക്രമനിബദ്ധമായ ഒന്നായി തോന്നാം.എന്നാല്‍ യാഥാര്‍ഥ്യത്തോട് അടുക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമായികൊണ്ടിരിക്കുന്നു. മൗലിക കണങ്ങളുടെ ഉള്ളറകളെ വിശദീകരിക്കാന്‍ ബാഹ്യ നിയമങ്ങള്‍ പോരാതെ വരുന്നു. അണുവിനെ ഒട്ടാകെ മനസ്സിലാക്കിയെന്ന് കരുത്തിയ ഘട്ടത്തില്‍തന്നെ അവ പിടിതരാതെ തെന്നിമാറുകയും ചെയ്യുന്നു. ഭൗതികത്തിലെ പ്രതിസന്ധിയുടെ തുടക്കം ഇതായിരുന്നു. പദാര്‍ഥത്തിന്റെ ബാഹ്യനിയമങ്ങളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും(theory of relativity) പരമാണുക്കളുടെ ഉള്ളറകളുടെ രഹസ്യം വിശദീകരിക്കാന്‍ മാക്സ് പ്ലങ്കിന്റെ ക്വാണ്ടം ബലതന്ത്രവും ഹൈസണ്‍ബര്‍ഗിന്റെ അനിശ്ചിതത്വ(uncertainity principle) തത്ത്വവും ഉപയോഗന്നെടുത്തുന്നു.
ഇന്നറിയന്നെടുന്ന കണങ്ങളെല്ലാം അസ്ഥിരമോ ക്ഷണികമോ ആണ്. പല കണങ്ങളും മറ്റോന്നായി മാറുകയും ചെയ്യുന്നു. നിയതമായ എന്തെങ്കിലും ഘടനയോ ഗുണമോ നിറമോ സ്വാദോ തുടങ്ങിയ ദ്രവ്യാത്മക വിശേഷണങ്ങളൊന്നും അവക്ക് ആരോപിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക രീതിയിലേ അവയെ കുറിച്ചുള്ള പഠനം തന്നെ സാധ്യമാകൂ. കണികത്വരിതകങ്ങളുടെ സഹായത്തോടെ ഗ്ലാസ് ചേമ്പറില്‍ പ്രവേശിക്കുന്ന കണം അവിടെയുള്ള മറ്റു കണങ്ങളുമായി ഏറ്റുമുട്ടുേമ്പാള്‍ ഉണ്ടാവുന്ന പദചിത്രങ്ങള്‍ നോക്കിയാണ് ആ കണത്തെക്കുറിച്ച് പഠിക്കുന്നത്. അപ്പോള്‍ അവിടെ ഒരു കണത്തെ സംബന്ധിച്ച് രണ്ട് ഘട്ടമുണ്ട്. ഒന്ന്, കണം ഉന്നാകുന്ന ഘട്ടം. മറ്റൊന്ന്,കണം അതല്ലാതാകുന്ന ഘട്ടവും. ഈ രണ്ടുനുമിടയില്‍ എവിടെയോ ആണ് യഥാര്‍ഥ കണത്തിന്റെജീവിതകാലം. നീല്‍സ്ബോറിന്റെ ഭാഷയില്‍ 'ഒറ്റപ്പെട്ട ദ്രവ്യകണങ്ങള്‍ എന്നത് വെറും അമൂര്‍ത്തസങ്കല്‍പം മാത്രമാണ്. പരസ്പര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവയെ കാണാനുംഅവയുടെ ഗുണധര്‍മങ്ങള്‍ മനസ്സിലാക്കാനും പറ്റൂ.' മാത്രമല്ല ഒരേസമയം കണതരംഗ രൂപത്തില്‍പ്രത്യക്ഷന്നെടുന്ന പദാര്‍ഥത്തിന്റെ ചെറിയ കണങ്ങളുടെ സ്വഭാവം നിര്‍ണയിക്കാന്‍ പറ്റില്ല. ഉദാഹരണത്തിന്, അണുവിനകത്ത് ചലിച്ചുകൊന്നിരിക്കുന്ന ഇലക്ട്രോണ്‍ എന്ന കണത്തിന്റെ സ്ഥാനംനിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ ചലനം നിശ്ചയിക്കാന്‍ പറ്റില്ല. ചലനം കൃത്യമായി നിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയാതെ പോകുന്നു. ഇതാണ് അനിശ്ചിതത്വ സിദ്ധാന്തം പറയുന്നത്.
മൗലിക കണങ്ങളുടെ ഊര്‍ജം അളക്കുന്നതിന് 1930ന്നകളില്‍ ഐന്‍സ്റ്റീന്‍ ഈ തത്ത്വം പ്രയോഗിക്കുകയുന്നായി. ഊര്‍ജത്തെ എത്ര കണ്ട് കൃത്യമായി നാം അളക്കുന്നുവോ അത്ര കണ്ട് അള
ക്കുന്ന സമയത്തെ സംബന്ധിച്ച നമ്മുടെ അറിവ് അനിശ്ചിതമായിരിക്കും എന്നദ്ദേഹം വ്യക്തമാക്കി.ഐന്‍സ്റ്റീന്റെ സമര്‍ഥനങ്ങളില്‍നിന്ന് അണുവിന്റെ ചെറുകണങ്ങളുടെ പ്രക്രിയകളില്‍ ഊര്‍ജ സംരക്ഷണ നിയമം ഒരു ചെറിയ കാലയളവില്‍ ലംഘിക്കന്നെടുന്നതായി പല ഭൗതികജ്ഞരും എത്തി.ഒന്നില്‍ നിന്നുമല്ലാതെ പുതിയ കണങ്ങള്‍ സൃഷ്ടിക്കന്നെടുന്നതായും അത്തരം കണങ്ങള്‍ അപ്രത്യക്ഷമാകുന്നതായും സങ്കല്‍പിക്കന്നെട്ടു. ജന്നാനിലെ ഭൗതികജ്ഞനായ യുക്കാവ ഇത്തരം കണങ്ങളെസാങ്കല്‍പിക കണങ്ങള്‍ (virtual particles) എന്നു വിളിച്ചു. പ്രപഞ്ചം നാം കരുതുന്നതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് വെളിവാക്കുന്ന കാര്യങ്ങളാണിവയെല്ലാം.
ദ്രവ്യത്തെ സംബന്ധിച്ച ഇരുപതാം നൂറ്റാന്നിലെ വെളിപ്പെടുത്തലുകള്‍ പുതിയൊരു പ്രപഞ്ചവീക്ഷണത്തിനു തുടക്കം കുറിച്ചു. ക്ലാസ്സിക്കല്‍ അര്‍ഥത്തിലുള്ള പഴയ സ്ഥലകാല സങ്കല്‍പത്തിനു പകരം സംഭവ്യത(probability)യുടേതായ പുതിയ ലോകക്രമം മനുഷ്യചിന്തയില്‍ സ്ഥലം പിടിച്ചു.പ്രകൃതിയുടെ എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി സംഭവ്യതയുടെ സാധ്യത എന്നാണ് അതിനര്‍ഥം. സംഭവ്യത ഒന്നിനൊന്ന് അടുത്തുവരുമ്പോള്‍ അതിനെ നിയാമകമായി നാം കാണുന്നെന്ന്‌മാത്രം. സംഭവ്യതക്ക് നിയാമകത്വം (certainity) കൈവരണമെങ്കില്‍ ഒരു നിയാമകന്റെ ആവശ്യം അനിവാര്യമായിവരുന്നു. സൃഷ്ടി സംഹാര പ്രക്രിയയുടെ നിയാമകമായ വിതരണ ശൃംഖലയാണ് പദാര്‍ഥങ്ങളില്‍ നാം കാണുന്ന വസ്തുനിഷ്ഠത. അല്ലാതെ ആത്യന്തിക യാഥാര്‍ഥ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതെത്ര ശരി: "നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്" (54:49). ദൈവികമായ വ്യവസ്ഥപ്പെടുത്തല്‍ എല്ലാ പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലുംസൂക്ഷ്മദൃക്കുകള്‍ക്ക് കാണാവുന്നതാണ്. അതുകൊന്നുതന്നെയാണ് ശാസ്ത്രത്തെ പോലെമതവും പ്രപഞ്ചസത്യത്തെ മനസ്സിലാക്കാനുള്ള സമ്യക് ദര്‍ശനമാണെന്ന് പല ഭൗതികജ്ഞരും വ്യക്തമാക്കിയത്.
യുക്തിരഹിതമായ യുക്തിവാദം
ഭൗതിക പദാര്‍ഥമാണ് സത്യമെന്നതില്‍ അഭിരമിക്കുന്ന യുക്തിവാദികള്‍ തങ്ങളുടെ ജല്‍പനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന് ഉത്തരം നല്‍കാന്‍ കഴിയുമെന്നതുകൊണ്ടുമല്ല. പദാര്‍ഥമാണ് ഏക സത്യമെന്ന് തെറ്റിന്‍രിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികള്‍പനയായി ഉയര്‍ന്നുവന്ന പദാര്‍ഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ് ആധുനിക യുക്തിവാദികള്‍ ചെയ്യുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവ് എത്ര പരിമിതമാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം പ്രശ്നങ്ങള്‍, കണ്ടെത്താനുള്ള കണങ്ങള്‍, പൂരിപ്പിക്കേണ്ട സമസ്യകള്‍ അങ്ങനെ എത്രയോ ചോദ്യങ്ങള്‍ക്ക് ഉത്തരം തെരയുകയാണ് ശാസ്ത്രം. കേവല യുക്തികൊണ്ട് മാത്രം ഉത്തരം കണ്ടെത്താന്‍ കഴിയുന്നതല്ല അവയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കേവല യുക്തിയുടെ ന്യായവാദങ്ങള്‍ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികള്‍ക്ക് കൈമോശം വന്നത് യുക്തി തന്നെയാണ്. ഇങ്ങനെയൊരു ലോകം സാധ്യമെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? യുക്തിരഹിതമായ യുക്തിവാദം കൊണ്ടല്ലാതെ അതിനെ നിഷേധിക്കാന്‍ കഴിയില്ല.
കുറിപ്പുകള്‍:-
1. Bill Bryson: A short history of nearly everything(മഹാപ്രപഞ്ചം, പേജ് 164, വിവ: വി.ടി സന്തോഷ്കുമാര്‍,ഡി.സി ബുക്സ് 2008)
2. ibid പേജ് 166
3. ibid പേജ് 166,167
4. എം.പി പരമേശ്വരന്‍, പ്രപഞ്ചരേഖ, പേജ് 158
5. ജോണ്‍ ഡാല്‍ട്ടണ്‍ (1766-1844). ആധുനിക അണുസിദ്ധാന്തം ആവിഷ്കരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍.
6. ജെ.ജെ തോംസണ്‍ (1856-1940). ഇംഗ്ലണ്ടില്‍ ജനനം. ഇലക്ട്രോണ്‍ കണ്ടുപിടിച്ചു. വാതകങ്ങളുടെ വൈദ്യുതചാലകതയില്‍ നിരീക്ഷണം നടത്തി. 1906ന്നല്‍ ഇലക്ട്രോണിനെ സംബന്ധിച്ച പഠനത്തിന് നോബല്‍സമ്മാനം നേടി.
7. ഏണസ്റ്റ് റൂഥര്‍ഫോഡ് (1871-1937). ന്യൂസിലാന്റില്‍ ജനനം. അണുക്കള്‍ക്ക് ഒരു കേന്ദ്രമുന്നെന്നും അത് അണുവിന്റെ മൊത്തം വലിപ്പത്തെ അപേക്ഷിച്ച് നന്നെ ചെറുതാണെന്നും തെളിയിച്ച ശാസ്ത്രജ്ഞന്‍.
8. ജെയിംസ് ചാഡ്‌വിക് (1871-1974). ജനനം ഇം?ന്നില്‍. ന്യൂട്രോണ്‍ കന്നെത്തിയതിലൂടെ ശാസ്ത്രലോകത്ത് അമരത്വം നേടിയ ശാസ്ത്രജ്ഞന്‍.
9. ആള്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (1879-1955). ജര്‍മനിയിലെ മ്യൂണിക്കില്‍ ജനനം. ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റുന്നതിനുള്ള പ്രശസ്തമായ E=MC2 എന്ന സമീകരണം കണ്ടെത്തിയ ശാസ്ത്രജ്ഞന്‍. ആപേക്ഷിക സിദ്ധാന്തംഅവതരിന്നിച്ചു. പ്രകാശത്തിന്റെ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ പഠനത്തിന് 1921ന്നല്‍ നോബല്‍ സമ്മാനംലഭിച്ചു.
10. നീല്‍സ് ബോര്‍ (1885-1965). അണുവിന്റെ ഘടനയെ കുറിച്ചും ക്വാണ്ടം മെക്കാനിസത്തെക്കുറിച്ചും മൂല്യവത്തായ സംഭാവന നല്‍കിയ ഡാനിഷ് ശാസ്ത്രജ്ഞന്‍. മൂലകങ്ങളുടെ രാസഭൗതിക സവിശേഷതകള്‍വിശദീകരണത്തിന് 1922-ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
11. മാക്സ് പ്ലാങ്ക് (1858-1947). ജര്‍മനിയില്‍ ജനനം. ക്ലാസിക്കല്‍ ഭൗതികത്തിന്റെ കടപുഴക്കിയെറിയാന്‍ ഇടയായക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. 1918-ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
12. വെര്‍ണര്‍ ഹൈസണ്‍ബര്‍ഗ് (1901-1976). ജര്‍മനിയില്‍ ജനനം. ശാസ്ത്രലോകത്തെ അമ്പരിന്നിച്ച അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
13. പി.എ.എം ദിരാക് (1902-1984). കണികാ സിദ്ധാന്തത്തില്‍ പ്രതികണം എന്ന നവസങ്കല്‍പത്തിന് ജന്മംനല്‍കി. 26ന്നാം വയസ്സില്‍ ഇലക്ട്രോണിനെ സംബന്ധിച്ച് അവതരിപ്പിച്ച സിദ്ധാന്തത്തിന് നോബല്‍ സമ്മാനംലഭിച്ചു.
14. റോബര്‍ട്ട് ആന്‍ഡ്രൂസ് മില്ലിക്കന്‍ (1868ന്ന1953). അമേരിക്കയില്‍ ജനനം. ഇലക്ട്രോണിന്റെ ചാര്‍ജ് നിര്‍ണയിക്കാനുള്ള പരീക്ഷണോപകരണം കണ്ടുപിടിച്ചതിന് 1923-ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
15. ഹിദേക്കി യുക്കാവ (1907-1981). ജപ്പാനില്‍ ജനനം. മെസോണുകള്‍ എന്ന ഒരിനം കണമുണ്ടെന്ന് സ്ഥാപിച്ചു. 1949-ല്‍ നോബല്‍ സഛാനം ലഭിച്ചു.
ഈ ലേഖനം തയ്യാറാക്കിയത് : കെ.വി ഇസ്ഹാഖ് ഒതളൂര്‍ .

കടപ്പാട്: -
No comments:
Post a Comment