Shamnad Ck palishayumaayulla ella idapadum . ath vaangunnavan, koduckunnavan,idapadukaran,palishayumaayi bandhapetta ellavarum kuttackaranu ,ath haramanu
- Shameer Hasan
6 hours ago · · 2 peopleLoading...
Shouckath Ali പലിശക്കാരനു പ്രതേകം ഭരണകൂട ശിക്ഷാനിയമങ്ങൾ പറഞ്ഞിട്ടില്ല ശരീഅത്ത്.വളരെ മാരകമായ ശിക്ഷ അവനു പരലോകത്തുണ്ട്.ഇത്ര നിന്ദ്യമായി ഇസ്ലാം കണക്കാക്കിയ ഏതു പ്രവർത്തിയാണുള്ളത്?
دِرْهَمٌ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِن...ْ سِتَّةٍ وَثَلَاثِينَ زَنْيَةً
(അഹമദ്)
"പലിശയുടെ ഒരു ദിർഹം ഭക്ഷിക്കുന്നവൻ അറിയണം 36 വ്യഭിചാരത്തെക്കാൾ കടുത്തതാണത്". ഈ ആക്ഷേപം തന്നെയാണവന്റെ ഇഹലോക ശിക്ഷ.പരലോകത്ത് കടുത്ത ധാരാളം ശിക്ഷകൾ കാത്തിരിപ്പുണ്ടവനു.See more
Shameer Hasan الرِّبَا سَبْعُونَ حُوبًا أَيْسَرُهَا أَنْ يَنْكِحَ الرَّجُلُ أُمَّهُ) رواه ابن ماجه
"എഴുപത് ദോഷങ്ങളുടെ സമ്മിശ്രമാണു പലിശ.അതിൽ ഏറ്റവും ചെറുത് തന്നെ സ്വന്തം മതാവിനെ വിവാഹം കഴിക്കുന്നതു പോലെ മാരകമാണു"
ഇത്തരം ആക്ഷേപങ്ങളാണവനുള്ള ശിക്ഷ.പലിശക്കാരൻ അക്ഷേപാർഹനാകുന്നു.അതാണവനുള്ള ശിക്ഷ.അവൻ തൗബ ചെയ്യുന്നത് വരെ അക്ഷേപം തുടരും.
- Shamnad Ck ya allah palishaye thott enneyum ente kudumbatheyum ente suhurthuckaleyum ellaa muslieengaleyum kaackaname
- Sayoob Vc ആമീന്‍.. പക്ഷെ ഇത് കാലം ഒരാളെയും പലിശ വ്യവസ്ഥയുമായി ഇടപെടാതിരിക്കാന്‍ അനുവദിക്കാത്ത കാലം ആണ്. പലിശ വാങ്ങാതവനെയും അതിന്റെ പൊടി എങ്കിലും ഏല്‍ക്കും എന്ന് പറഞ്ഞ കാലം ഇത് തന്നെ ആവില്ലേ..? കാരണം ബാങ്ക് ഇടപാട് തീര്‍ത്തും വര്ജിക്കാന്‍ സാധിക്കാത്ത ഒരു കാലം അല്ലെ ഇത്... ഖിയാമത്തിന്റെ ഒരു അടയാളം ആണ്..!!
- Sajeer Mohammed
പ്രവാചകന്‍ (സ) പറഞ്ഞു: ആരെങ്കിലും ഒരാള്‍ അറിഞ്ഞുകൊണ്ട് പലിശ പണമായി ഒരു ദിര്‍ഹാമെങ്കിലും അനുഭവിച്ചാല്‍ അത് 36 തവണ വ്യ്ഭിച്ചരിക്കുന്നതിനെക്കാള്‍ കഠിനമായ പാപമാണ്. (By Ahmed/Tabrani/ & in Bukhari)
അബൂ ഹുരിരയില്‍ നിന്ന് നിവേദനം : പ്രവാചകന്‍(സ) പറ...യുന്നു: മിഹ്രാജിന്റെ രാത്രിയില്‍ ഞാന്‍ ഏഴാം ആകാശത്ത് എത്തിയപ്പോള്‍ ഇടിയും മിന്നലും എനിക്ക് കാണിക്കപ്പെട്ടു. അനന്തരം ഞാന്‍ ഒരു വിഭാഗം ജനങളുടെ സമീപത്തുകൂടെ കടന്നു പോയി. അവരുടെ വയറുകള്‍ വീടുകള്‍ കണക്കെ വീര്‍ത്തു വലുതയവയായിരുന്നു. അതില്‍ നിറയെ പാമ്പുകള്‍ നിറഞ്ഞു അവ പുറത്തേക്കു കാണാനാകുമായിരുന്നു. ഞാന്‍ ജിബ്രീല്‍ (അ) നോട് ചോദിച്ചു. ഈ ജനങ്ങള്‍ ആരാണ്: ജിബ്രീലിന്റെ മറുപടി ; അവര്‍ പലിശയുടെ ഉപഭോക്താക്കളാണ്.(By Ibn Majah/ & Ahmed)
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ ( യഥാര്‍ത്ഥ ) വിശ്വാസികളാണെങ്കില്‍.
നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പക്ഷത്തു നിന്ന് ( നിങ്ങള്‍ക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്."
[Quran 2: 278,279]
വന്‍ പലിശ മാത്രെമേ ഹരാമുള്ളൂ, ചെറിയ തോതിലുള്ള പലിശ കുഴപ്പമില്ല എന്ന് വാദിക്കുന്ന ആളുകള്‍ക്കുള്ള വ്യക്തമായ മറുപടിയാണീ വചനങ്ങള്‍ .
ഈ ആയതുകളെ (2:278,279) കുറിച്ച് ഇമാം ഇബ്ന്‍ കതീര്‍ (രഹ്മതുല്ലഹി അലൈയ്ഹി) പറയുന്നു: സത്യ വിശ്വാസികള്‍ പറഞ്ഞു: ഞങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യുന്നു." അങ്ങിനെ അവര്‍ പലിശയില്‍ നിന്ന് പൂര്‍ണ മോചിതരായി. അല്ലാഹുവിന്റെ കല്പനകള്‍ വന്നെതിയിട്ടും അത് അനുസരിക്കാതെ പലിശ വ്യവഹാരം ചെയ്യുന്നവര്‍ക്കുള്ള കഠിനമായ ശിക്ഷയെ കുറിച്ചുള്ള വ്യക്തമായ താക്കീതും മുന്നരിയിപ്പുമാകുന്നു ഈ വചനങ്ങള്‍.
Ibn Abbas (R.A.A.) "നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പക്ഷത്തു നിന്ന് ( നിങ്ങള്‍ക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക." എന്ന ആയത്തിനെ കുറിച്ച് പറഞ്ഞു: വിചാരണ നാളില്‍ പലിശ കൈകാര്യം ചെയ്തിരുന്ന ആളുകളോട് പറയപ്പെടും; നിങ്ങളുടെ ആയുധങ്ങളുമായി സ്വയം ഒരുങ്ങികൊള്ലുക. പരലോകത്ത് അവര്‍ മനോനില (mentally disordered) തെട്ടിയവരെ പോലെയായിരിക്കും ഉയിര്തെഴുന്നെല്‍പ്പിക്കപ്പെടുക.
ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്‍ (സ) ഒരു ധീര്‍ഖമായ സ്വപ്നം കണ്ടു. അതിലെ ചില സന്ദര്‍ഭങ്ങള്‍ റസൂല്‍ വിശദീകരിച്ചു...
".... അങ്ങിനെ ഞങ്ങള്‍ രക്തം പോലെ ചുവന്ന വെള്ളമുള്ള ഒരു നദിയുടെ സമീപത്തു എത്തി. അതില്‍ ഒരാള്‍ നീന്തുന്നുണ്ടായിരുന്നു. മറ്റൊരാള്‍ കരയില്‍ നിന്നുകൊണ്ട് കുറെ കല്ലുകള്‍ ശേഖരിചിരിക്കുന്നു . നീന്തല്‍ക്കാരന്‍ ഇയാളുടെ സമീപമെത്തി ആ കല്ലുകള്‍ തിന്നുവനായി തന്റെ വായ തുറക്കുന്നു.
റസൂല്‍ (സ) പറഞ്ഞു: ആ മനുഷ്യന്‍ പലിശ തിന്നുന്നവനാണ്.
ഇങ്ങനെ ധാരാളം ഹദീസുകളും ഖുര്‍ആന്‍ ആയതുകളും കാണാന്‍ കഴിയും.Ali Koyaപലിശ വാങ്ങുന്നവര്‍ക്ക് എന്ത് ശീക്ഷയാണ് ഇസ്‌ലാം വിധിച്ചതെന്ന് ചോദിക്കുന്നു ചിലര്‍. പലിശയെന്ന കൊടുംചൂഷണത്തെ ന്യായീകരിക്കുന്നതോടൊപ്പമാണ് ഈ ചോദ്യമെന്നത് ആശ്ചര്യകരം തന്നെ. പലിശയില്ലാതെ സാമ്പത്തിക വ്യവസ്ഥിതിക്ക് നിലനില്പില്ലെന്നും അതിനാല്‍ പലിശ... അനിവാര്യമാണെന്നും വാദിക്കുന്നവരാണിവരെന്നോര്‍ ക്കണം. മാത്രമല്ല; പലിശയെ എതിര്‍ക്കുന്നവര്‍ സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ക്കുന്നവരാണെന്ന് ആരോപിക്കാനും ഇവര്‍ക്കൊട്ടും സങ്കോചമില്ല. പലിശ മൂല്യശോഷണത്തിന്നെതിരിലുള്ള സുരക്ഷാസംവിധാനമാണെന്നായിരു ന്നു ഈയിടെ ഇക്കൂട്ടത്തിലൊരാള്‍ വാദിച്ചത്. ഇത്തരം വിതണ്ഡവാദങ്ങള്‍ ഖണ്ഡിക്കാന്‍ തക്ക ചില ന്യായങ്ങളുന്നയിക്കുകയും ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തപ്പോള്‍ മൌനം ദീക്ഷിക്കുകയായിരുന്നു ഇവരെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. എങ്കിലും പറയട്ടെ: പലിശക്കാര്‍ക്ക് ചെറിയ എന്തെങ്കിലും ശിക്ഷ വിധിക്കുന്നതിന്നു പകരം അവരോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്.(Quran 2:278, 279) ഇതില്‍ പരം വല്ലതും ഇസ്‌ലാം ചെയ്യേണ്ടതുണ്ടെന്ന് ആരെങ്കിലും പറയുമോ? "278-വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! 279-നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില് നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ് ; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും."
Monday, July 4, 2011
പലിശയെ കുറിച്ചുള്ള ഒരു സംശയം
Subscribe to:
Post Comments (Atom)
No comments:
Post a Comment