Ea Jabbarദൈവങ്ങള്‍ പല വിധം!
ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.
അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.
1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.
നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.
ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.
യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.
ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!
അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!
ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ . പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന് നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?
ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവ െങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?
കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.
ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.
അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.
1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.
നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.
ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.
യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.
ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!
അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!
ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?
ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവ
കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.
ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
- Ren Jith and Vinu Bipin like this.
- Noushad K T Calicut തെറിവിളികളില്‍ നിന്നും ചര്‍ച്ചയിലേക്ക് ഇറങ്ങി വരാന്‍ ഇന്നത്തെ "യുക്തിവാദികള്‍" ശീലിക്കുന്ന അന്ന് ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നു ജബ്ബാര്‍ സാഹിബ്....26 June at 18:52 ·
- Kottayil Shamsudheen Ea Jabbar ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.....മാഷെ ഒരു തുറന്ന ചര്‍ച്ച ഞാന്‍ ആഗ്രഹിക്കുന്നു ചര്‍ച്ചയില്‍ നിങ്ങള്ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ തെറി വിളിയോ .മറ്റു പീറ പിള്ളേരെ കൊണ്ട് ചീത്ത വിളിയോ ഇല്ലാതെ ഒരു തുറന്ന ചര്‍ച്ച26 June at 19:03 · · 1 personLoading...
- Ren Jith കൈകാല്‍ വെട്ടളില്‍ നിന്നും എന്ന് മതവാദികള്‍ പിന്തിരിയുന്നുവോ...അന്നെ ഇവിടെ ചര്‍ച്ച നടക്കു...മുസ്ലിം സമുദായത്തിലെ എന്നല്ല ഭൂരിപക്ഷം സമുദായത്തിലെയും ഒരു പാട് പേര്‍ മതം എന്നാ അഴുക്കുചാലില്‍ നിന്നും പുറത്തു വരാത്തത് ജീവ ഭയം കൊണ്ടാണ്...സത്യാ വിശ്വാസികളുടെ ആക്രമണം ഭയന്ന്.....26 June at 20:42 ·
- Kottayil Shamsudheenജബ്ബാര്‍ മാഷേ ഒരു പാട് പ്രാവശ്യം നമ്മള്‍ തമ്മില്‍ സംവാതം നടത്തിയതാണ് പക്ഷെ നിങ്ങള്‍ അതില്‍ നിന്നും ഒഴിഞ്ഞു .ഖുറാന്‍ എന്താണെന്ന് അറിയാത്തവരെ കളത്തില്‍ ഇറക്കുഅകയാണ് നിങ്ങള്‍ ചെയ്തത് .അതെ തന്ത്രം തന്നെ നിങ്ങളിതാ വീണ്ടും ആവര്‍ത്തിക്കുന്നു .ഇന്ന...ലെ Ren jith എല്ലാ മത ഭ്രാന്തുകള്‍ക്കും ഒരു നിലവാരമാണ്..എന്ന് പറഞ്ഞു വന്നു അവസാനം എല്ലാ ദൈവങ്ങളെയും നിലനിര്‍ത്താനുള്ള ശ്രമം നടത്തി .നിക്ക കള്ളി ഇല്ലാതായപ്പോള്‍ പിന്തിരിന്ജോടുന്നവരെകൊല്ലാ
ന്‍ ഇസ്ലാം കല്പിക്കുന്നുന്ടെന്നു ഒരാപനവും നടത്തി പോയതാണ് ആ രജിതിനെയാണോ കളത്തില്‍ ഇറക്കിയത് .അവര്‍ക്ക് ഒന്നുമറിയില്ല നിങ്ങള്ക്ക് കുറച്ചെങ്കിലും ഖുറാന്‍ അറിയാം അത് കൊണ്ട് നിങ്ങള്ക്ക് പറയുന്നതെങ്കിലും മനസ്സിലാകും.അതുകൊണ്ട് പ്ലീസ് മാഷേ നിങ്ങള്‍ വരൂ അറിയാത്തവരെ മാറ്റി ഇരുത്തൂSee more 26 June at 21:03 · - Ren Jith ഹാ..ഹാ...പാവം ഇസ്ലാമിസ്റ്റുകള്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കാതെ മാഷെ.....പാവം ഷംസുദീന്‍ ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല.....
:) 26 June at 21:09 · - Ren Jith ഇവിടത്തെ ഇസ്ലാമിസ്റ്റുകള്‍ തൊട്ടു തോപ്പിയിടുമ്പോള്‍ എടുക്കുന്ന അടവുകള്‍ വീണ്ടും തുടങ്ങി....ഞാന്‍ ജബ്ബാര്‍ മാഷിന്റെ കൂലിക്കാരന്‍....ഹാ..ഹാ...മ
ുന്‍പ് സംവാദത്തില്‍ ഇസ്ലാമിക ബുദ്ധിജീവികള്‍ പറഞ്ഞത് രേഞ്ഞിതും ജബ്ബാറും ഒരേ ആളാണ് ഫേക് പേര് വെച്ച് കളിക്കുകയാണെന്....എന്ത് പറയാനാ...ഇവന്മാരെ പട്ടി..... 26 June at 21:15 · - Noushad K T Calicut Ren Jith.... മുകളിലെ ഏതു കാറ്റഗറി യില്‍ നിങ്ങള്‍ പെടുന്നു.....?26 June at 21:17 · · 1 personLoading...
- Ren Jith എന്റെ പ്രൊഫൈലിലും ഈ ഗ്രൂപ്പിലെ ചര്‍ച്ചയിലും ഞാന്‍ എന്റെ എതീസ്റ്റ് വീക്ഷണം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്....ഒ
രു ചര്‍ച്ചയില്‍ അതാവശ്യമാണ് എന്നറിയാം..അതുകൊണ്ടാണ് അത് പറഞ്ഞത് അതിനെ സത്യസന്ധത എന്ന് പറയും...ഇവിടത്തെ മത വാടികല്‍ക്കില്ലാത്തതും അതാണ്... 26 June at 21:30 · - Ren Jith ഇവിടെ സുന്നി അല്ലഹുവാണോ ഷിയാ അല്ലഹുവാണോ തന്കളുടെത് എന്ന് ചോദിച്ചാല്‍ എന്നെ തെരിപരയുന്നവന്‍ എന്ന് വിളികലനല്ലോ പതിവ്...26 June at 21:31 ·
- Ren Jith ഞാന്‍ നോക്കിയിട്ട് യാതൊരു അന്തരവും ഇല്ല എന്ന് മാത്രമല്ല സാമ്യം ഏറെയുണ്ട്....പക്ഷെ തമ്മില്‍ കൊന്നും തിന്നും വാഴുന്നു അവര്‍ സസുഖം..അബരുടെ അള്ളാഹു ഒരേ കിതാബില്‍ പറഞ്ഞയാളാണ്..!!!!..26 June at 21:44 ·
- Shameer Hasan ആദ്യം പറഞ്ഞു അന്തരമുണ്ടെന്ന്,പിന്നെ പറയുന്നു അന്തരമില്ലെന്ന്!!!!?????26 June at 21:46 ·
- Shameer HasanEa Jabbar : ദൈവങ്ങള്‍ പല വിധം!
Answer: (ദൈവം പല വിധമെന്നത് ഒരിക്കലും ദൈവമില്ല എന്നതിനു തെളിവാകുന്നില്ല.)
Ea Jabbar :ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊ...രു നിര്‍വ്വചനം വേണം.
Answer: ഈ ചോദ്യം ഇരട്ടത്തലയുള്ളതാണ്.ദൈവമില്ല എന്ന് പറയുമ്പോഴും നിര്‍വചനം ആവശ്യമായി വരും.
ഇനി നിര്‍വചനം അത്യാവശ്യമെങ്കില്‍ വീക്കിപീടിയ നോക്കുക.
Ea Jabbar :
നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.
Answer:
ദൈവത്തിന്റെ നിര്‍വചനം പറയാതെ തന്നെ അങ്ങ് തീരുമാനിച്ചുകഴിഞ്ഞു ദൈവം പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവമാണെന്ന്.ഏതോ പ്രാകൃത കാലത്ത് വസ്ത്രം ധരിക്കാന്‍ തുടങ്ങിയതാണ് മനുഷ്യന്‍ .ഇന്ന് അത് ഉപേക്ഷിക്കണമോ?ആധുനികനും പ്രാകൃതനും അഗീകരിച്ചതൊ നിരാകരിച്ചതോ ദൈവം ഉണ്ടോ ഇല്ലയോ എന്നതിനു തെളിവാകില്ല.മാത്രമല്ല പ്രാക്തനസമൂഹങ്ങളില്‍ വരെ ദൈവവിശ്വാസമുണ്ടായിരുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിച്ചതില്‍ നിന്നും നാസ്തികതക്ക് പാരമ്പര്യമില്ല എന്ന് വരികയും ചെയ്തു.
Ea Jabbar :അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
Answer: അറിവിന്റെയും ചിന്തയുടെയും വികാസം ദൈവത്തെ കൂടുതല്‍ മനസ്സിലാകാനുള്ള സാഹചര്യങ്ങള്‍ സ്രഷ്ടിക്കുന്നു.ദൈവമില്ലെന്നു സ്ഥാപിക്കാന്‍ ഒരു കാലത്ത് ഉപയോഗിച്ച "പരിണാമവാദം" പുതിയ അറിവിന്റെ വെളിച്ചത്തില്‍ തകര്‍ന്നു വീണത് ഒന്നാന്തരം ഉദാഹരണമായി.
Ea Jabbar :ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.
1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.
Answer:നാലാമത്തെ വിഭാഗം "ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍" എന്നതിനോട് വിയോജിക്കുന്നു.പൂര്‍ണ്ണമായ ഒരറിവ് ഒരു കാര്യത്തിലും ആര്‍ക്കുമില്ലെന്ന് പറയുന്നവര്‍ തന്നെ പൂര്‍ണ്ണമായി ദൈവത്തെ എങ്ങനെ നിഷേധിക്കുന്നു?See more 26 June at 22:49 · · 1 personLoading... - Subair Pulikkalജബ്ബാര്‍ നിങ്ങള്‍ അവ വലിയ എന്തോ കാര്യമാണ് എന്ന മട്ടിലാണ് എഴുന്നള്ളിക്കുന്നവ യഥാര്‍ത്ഥത്തില്‍ വളരെ ബാലിശമായ വാദഗതികള്‍ ആണ്. ജബ്ബാര്‍, താങ്കള്‍ പറഞ്ഞ പോയിന്റും വേണമങ്കില്‍ ഓരോന്നും എടുത്തു താര്‍ക്കികമായി തെന്നെ താങ്കളെ ഉത്തരം മുട്ടിക്കാന്‍ ക...ഴിയും (യുക്തിവാദം എന്നാല്‍ താങ്കള്‍ക്കു അതാണല്ലോ )
നമ്മുക്ക് ആദ്യം ഒന്നാമത്തെ പോയിന്‍റ് എടുക്കാം.
<i>അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
================</i>
ദൈവം എല്ലാത്തിന്റെയും മേല്‍ അധികാരം ഉള്ളവനാണ്. ദൈവത്തെ പൂര്‍ണമായും അനുസരിക്കുന്ന സൃശുടികളെ സൃഷ്‌ടിക്കാന്‍ ദൈവത്തിന് കഴിയില്ലേ, കഴിയും അതാണ് മാലാഖമാര്‍.
എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ ദൈവത്തിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. മനുഷ്യനെ ദൈവം, പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി സൃഷ്‌ടിച്ചു. അവന്‍ എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കാന്‍ ദൂദന്‍മാരെയും അയച്ചു. ദൈവത്തെ അനുസരിച്ച് ജീവിക്കുകയാണ് അവന്റെ ലക്‌ഷ്യം എന്ന് പഠിപ്പിച്ചു. മനുഷ്യന്‍ അങ്ങിനെ ജീവിച്ചില്ല എങ്കിലും ദൈവത്തിന് നഷ്ടമൊന്നും ഇല്ല മനുഷ്യര്‍ക്കാണ് നഷ്ടം എന്നും ദൈവം വ്യക്തമാക്കി.ഇതില്‍ എന്താണ് പ്രശനം എന്ന് എനിക്ക് മനസ്സിലാക്കുന്നില്ല.
അതല്ല ദൈവം, താങ്കള്‍ പറയുന്ന പോലെമാത്രമേ പ്രവര്തിച്ചുകൂടൂ എന്നും പ്രവര്‍ത്തന സ്വാതന്ത്യം നല്‍കി ഒരു സൃഷ്ടിയെ ഉണ്ടാക്കാം ദൈവത്തിന് കഴിയില്ല എന്നുമാണോ താങ്കള്‍ പറയുന്നത്.
<i>എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു.
===========</i>
എല്ലാം കഴിയുന്ന ദൈവത്തിന്റെ ഇഷ്ടമാണ് തന്റെ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത്. മലക്കുകള്‍ ദൈവത്തിന്റെ തെന്നെ സൃശുടിയാണ്.
സര്‍വശക്തന് മലക്കുകളെ സൃഷിട്ക്കാന്‍ പാടില്ലേ ? ഇത്തരം ചോദ്യങ്ങളില്‍ ദൈവം ഇപ്പോഴും തോല്‍ക്കുകയെ ഉള്ളൂ. ആലോചിച്ചു നൂക്കൂ, ദൈവം മലക്കുകളെ സ്ട്രുശുടിക്കാതിരുന്നാലും, ജബ്ബാറിന് ചോദിക്കാം, ശോ സര്‍വ ശക്തന്‍ ഒരു മലക്കിനെ പോലും സൃഷിടിക്കാതെ...
മാഷേ, ഈ മലക്കുകളെ സൃഷിടിച്ചതും നിയന്ത്രിക്കുന്നതും അല്ലാഹുവാണ്. അതുകൊണ്ട് ടതെന്നെ അവ മലക്കുകള്‍ സ്വയം "സഹായിക്കലലല്ല". അങ്ങിനെ പ്രപഞ്ചം ഭരിക്കാം എന്ന് ദൈവം തെന്നെ തീരുമാനിച്ചതാണ് മലക്കുകള്‍ അല്ല.
മാഷിന്റെ വീട്ടിലെ വൈദ്യതിയുടെ മേല്‍ താങ്കള്‍ക്ക് നിയന്ത്രണം ഉണ്ട് എന്ന് പറഞ്ഞാല്‍, സ്വിചില്ലാതെ നേരിട്ട് പിടിക്കണം എന്നര്‍ത്ഥം ഇല്ലല്ലോ.
[വൈദ്യുതിയുടെ കാര്യത്തില്‍ താങ്കള്‍ വിചാരിച്ചാലും നേരിട്ട് പിടിക്ക്കാന്‍ കഴിയില്ല, എന്നാല്‍ ദൈവത്തിന് വേണമെങ്കില്‍ മറ്റൊരു രീതി അവിഷ്കരിക്കാം.]
<i> പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല.
==============</i>
ദൈവത്തിന്‍റെ ഇഷ്ടമാണ് എങ്ങിനെ ആശയവിനിമയം നടത്തണം എന്നത്. മറ്റൊരു മാര്‍ഗത്തിലൂടെ നടത്തിയാലും താങ്കള്‍ക്ക് ചോദിക്കാം ദൈവം എന്തെ ഇങ്ങനെ എന്ന്.
<i>മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
==============</i>
മനുഷ്യനെയും ഭാഷയും ദൈവം തെന്നെയാണ് സൃഷ്ടിച്ചത്, ആരില്‍ നിന്നും കടം എടുത്തതല്ല.
തെന്‍റെ, സൃഷ്ടികളോട് ആശയ വിനിമയം നടത്തേണ്ടത് എങ്ങിനെ എന്ന് തീരുമാനിക്കാനുള്ള അധികാരം ദൈവതിനാണ്.
<i>അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
==============</i>
സത്യം മനസ്സിലാക്കാന്‍ ആഗ്രമുള്ളവരെയും ആ മാര്‍ഗത്തില്‍ ശ്രമിക്കുന്നവരെയും ദൈവം സഹായിക്കും. കപടന്മാരെയും നിഷേധികളെയും ദൈവം ആ മാര്‍ഗത്തിലും സഹായിക്കും. അക്രമികള്‍ക്കെതിരെ മര്‍ദിതതാരെ ദൈവം സഹായിക്കും. ഇതല്ലാം എങ്ങനെ വേണമെന്നും മറ്റും ദൈവത്തിന്‍റെ നിശ്ചയതിന്റെയും തീരുമാനത്തിന്റെയും തെന്നെ ഭാഗമാണ്. താങ്കള്‍ക്ക് ഇഷ്ടമില്ലാത്തത് ഒന്നും ദൈവം ചെയ്യരുത് എന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് ?
<i>എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
==============</i>
പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കല്‍ മാത്രമല്ല, നൂറുകണക്കിന് വേറെയും കാര്യങ്ങള്‍ എനിക്ക് പറയാന്‍ കഴിയും "സര്‍വശക്തനായ" ദൈവം ചെയ്യാതതായിട്ടു. ഉദാഹരണമായി ദൈവം ഉറങ്ങുകയില്ല, കളവു പറയുകയില്ല, അനീതി പ്രവര്‍ത്തിക്കുകയില്ല, മറവിയുണ്ടാകുകയില്ല, മറ്റൊരു ദൈവത്തെ ഉണ്ടാകുകയില്ല, മനുഷ്യനാകുകയില്ല എന്നിങ്ങനെ . അഥവാ ദൈവം, തെന്റെ ദൈവീകതക്ക് നിരക്കാത്തത് പ്രവര്‍ത്തിക്കുകയില്ല, പ്രവര്‍ത്തിച്ചാല്‍ ദൈവം ദൈവം ത്തിന്റെ നിര്‍വചനത്തില്‍ നിന്നും പുറത്താകും. ഇത് വിദ്വാസികള്‍ മനസ്സിലാക്കുന്ന കാര്യമാണ്.
ദൈവം എല്ലാം ചെയ്യുനവനല്ല എങ്കില്‍ എന്ത് കൊണ്ട് "സര്‍വശക്തന്‍" എന്ന് വിശ്വാസികള്‍ പറയുന്നു എന്നാണു ചോദ്യമെന്കില്‍, ആളുകള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ട് എന്ന് അവര്‍ [തെറ്റി]ധരിക്കുന്നത് കൊണ്ട് എന്നാണ് മറുപടി. സര്‍വശക്തന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ എല്ലാ ഗുണങ്ങളുടെയും പാരമ്യതെയും പരിപൂര്‍ണതെയും ആണ് മനസ്സിലാക്കുക, അല്ലാതെ കഴിവ് കെട്ചെയ്യുവാനുള്ള കഴിവിനെയോ, അപൂര്നനവാനുള്ള കഴിവിനിയോ, അസംബന്ധങ്ങള്‍ ചെയ്യാനുള്ള ക്ഴിവിനെയോ അല്ല. സ്വാഭാവികമായും "സര്‍വ ശക്തന്‍" എന്ന് കേട്ടാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ ചതുര ത്രികോണം ഉണ്ടാക്കാന്‍ കഴിയുന്നവന്‍ എന്നോ, മരിച്ചു ജീവിക്കാന്‍ കഴിയുന്നവന്‍ എന്നോ, പൊക്കാന്‍ കഴിയാത്ത കല്ലുണ്ടാക്കുന്നവന്‍ എന്നോ, രണ്ടു ടീമുകളെയും ഒരേ സമയം ജയിപ്പിക്കാന്‍ കഴിയുന്നവന്‍ എന്നോ ധരിക്കാറില്ല. ജബ്ബാര്‍ മാഷിന് അങ്ങിനെ തോന്നിയെങ്കില്‍ ഇപ്പോള്‍ തിരുത്തുക, സര്‍വ ശക്തന്‍ എന്നതിന് വിശ്വാസികള്‍ അത്തരം ഒരു നിര്‍വചനം നല്‍കിയിട്ടില്ല, അങ്ങിനെ നല്‍കാന്‍ യുക്തിവാദികളെ ചുമതലപ്പെടുത്തിയിട്ടുമില്ല. ഖുര്‍ആനില്‍ പറയുന്നത് ദൈവം ദൈവം എല്ലാം ചെയ്യുന്നവനാണ് എന്നല്ല എല്ലാത്തിനും മേല്‍ അധികാരം ഉള്ളവനാണ് എന്നാണ്.
ദൈവത്തിന്റെ ഗുണങ്ങള്‍ വിവരിക്കുന്നതിന്റെ അര്‍ഥം തെന്നെ ആ ഗുണങ്ങള്‍ക്ക് വിരുദ്ധമായി ദൈവം പ്രവര്‍ത്തിക്കുകയില്ല എന്നാണ്.ദൈവം നീതിമാനാണ് എന്ന് പറഞ്ഞാല്‍ അനീതി ചെയ്യില്ല എന്നര്‍ത്ഥം. അപ്പൊ പിന്നെ ദൈവം എല്ലാംചെയ്യുനാണ് എങ്കില്‍ അനീതി ചെയ്യുമോ എന്നാ ചിദ്യവും കൊണ്ട് വരണ്ടതില്ല എന്നര്‍ത്ഥം.
സര്‍വ ശക്തന്‍ എന്ന മലയാളം പദം, ഗുണങ്ങളുടെ പരിപൂര്‍ണതയെ സൂചിപ്പിക്കാനുള്ള ഒന്നാണ്. അത് കേള്‍ക്കുമ്പോള്‍ ഒരേ സമയം രണ്ടു ടീമിനെ ജയിപ്പിക്കാനുള്ള കഴിവ് എന്നോ, പൊക്കാന്‍ കഴിയാത്ത കല്ല് ഉണ്ടാക്കാനുള്ള കഴിവ് എന്നോ മുരളിക്ക് തോന്നുവേന്കില്‍ അതിനു മലയാള ഭാഷയുടെ പരിമിതി മാത്രമാണ് കാരണം എന്ന് ഞാന്‍ കരുതുന്നില്ല.
ദൈവം അസംബന്ധങ്ങള്‍ പ്രവര്തിക്കുന്നവനാല്ല സെമിടിക് തത്വ ശാസ്ത്രകാരന്മാര്‍ പണ്ടേക്കു പണ്ടേ പറഞ്ഞതാണ്. അപ്പോള്‍, ഓര്‍ക്കുക അസംബന്ധങ്ങളുടെ മുന്നില്‍ ദൈവം എന്ന് ചേര്‍ത്താല്‍ അവ അസംബന്ധങ്ങള്‍ അല്ലാതാവുന്നില്ല. മാഷിന്‍റെ പൊക്കാന്‍ കഴിയാത്ത കല്ല് ഉദാഹരണം ഒരു അസംബന്ധ ചോദ്യം മാത്രമാണ്.See more26 June at 23:25 · · 4 peopleLoading... - Subair Pulikkal <<മുമ്പൊരിക്കല്‍ ജബ്ബരിനും മറ്റുള്ളവര്‍ക്കും കൊടുത്ത മറുപടി കോപി പേസ്റ്റ് ചെയ്തതാണ്.>>26 June at 23:29 · · 2 peopleLoading...
- Abdul Kabeer Kodaniyil എത്ര മരുപടിയെഴുതിയിട്ടും കാര്യമില്ല സഹോദരാ.. ഈ പോസ്റ്റുകള്‍ കണ്ട് കണ്ടു മടുത്തു.അതിനോടുള്ള പ്രതികരണങ്ങളില്‍ ഇയാളുടെ യുക്തി ശൂന്യത കൂടുതല്‍ വെളിവാകും.അത്രയേ സാധാരണ സംഭവിക്കാറുള്ളൂ..അപ്പോള്‍ വേറൊരു സാധനവുമായി വരും.ഒരു തരം നിലക്കാത്ത അതിസാരം.
.27 June at 15:01 · · 1 personLoading... - Sayoob Vcസത്യത്തില്‍ സുബൈര്‍ കൊടുത്ത പോലെ ഇവര്‍ ഉന്നയിക്കുന്ന എല്ലാത്തിനും മറുപടി കൊടുക്കപ്പെട്ടതാണ്. എന്നാല്‍ പിന്നെയും അതെ വ്യത്കികള്‍ അതെ ചോദ്യം ഉന്നയിച്ചു കൊണ്ടിരിക്കും.. കൊടുത്ത മറുപടിക്കുള്ള മറുചോദ്യം പോലുമല്ല. സുബൈര്‍ ഇത്തരം മറുപടികള്‍ ഓരോ ഓര...ോ ചെറിയ വിഷയങ്ങള്‍ ആയി ചോദ്യോത്തര രൂപത്തില്‍ ബ്ലോഗില്‍ സൂക്ഷിക്കുക. ഈ ചോദ്യം ഇനിയും ഇവര്‍ ആവര്‍ത്തിക്കും. അപ്പോള്‍ ചുമ്മാ ഒന്ന് ലിങ്കുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്‌താല്‍ മതിയല്ലോ... !Subair PulikkalSee more27 June at 15:49 ·
- Shams P Ibrahim ഈ ഒരു പോസ്റ്റിനു ഉത്തരം ലഭിച്ചത് കൊണ്ട് ജബ്ബാര്‍ അടുത്ത പോസ്റ്റിന്റെ പണിപ്പുരയിലാണ്.
കമന്റുകള്‍ രെന്‍ ജിത്ത് നല്‍കുന്നതാണ്....
ഇതാണ് ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്!... ജബ്ബാര്‍ പോസ്റ്റ് ഇടുന്നു, മുങ്ങുന്നു. മറുപടി തൃപ്തികരം ആണെങ്കില്‍ ആണ് എന്ന് പറയുക, അല്ലെങ്കില്‍ മരുപടിയിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാനിക്കുക...
ഇതെങ്കിലും ഉണ്ടാവും എന്ന എന്റെ പ്രതീക്ഷ ഇവിടെയും ജബ്ബാര്‍ തെറ്റിച്ചു...27 June at 16:32 · · 1 personLoading... - Anwar Km <<മുമ്പൊരിക്കല്‍ ജബ്ബരിനും മറ്റുള്ളവര്‍ക്കും കൊടുത്ത മറുപടി കോപി പേസ്റ്റ് ചെയ്തതാണ്.>> ജബ്ബാറും ഉമര്‍ കുട്ടിയും ഇനിയും ഈ ചോദ്ദ്യങ്ങള്‍ തന്നെ തുടരും സത്യന്വോഷനമോ കാര്യം ഗ്രഹിക്കാലോ ഉദ്ദ്യെശ്യമാല്ലതിടത്തോളം ജബ്ബാര്‍ ചോദ്ദ്യം ഉന്നയിച്ചു കാലം തീര്‍ക്കും. അവരുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ പരിണാമ ദിശയിലെ മനുഷ്യനുമുന്ബും കുരങ്ങിന് ശേഷവുമുള്ള വംശ നാശം നേരുടുന്ന ഒന്നാണല്ലോ യുക്തിവാദികള്‍.27 June at 17:49 · · 2 peopleLoading...
- Salim Rayyanജബ്ബാറിന്റെ പ്രസംഗം കേട്ടു. ഖുര്‍ആനിലെ വൈരുധ്യങ്ങള്‍ ആണത്രേ ജബ്ബാറിനെ അവിശ്വാസി ആക്കിയത്. ചതുരാകൃതിയിലുള്ള ത്രികോണത്തില്‍ വിശ്വസിക്കാന്‍ അദ്ദേഹത്തിന്‍റെ യുക്തിബോധം വിസമ്മതിക്കുന്നു എന്നത് ന്യായം. എന്നാല്‍ ആ ഉപമയിലേക്ക് അല്ലാഹുവിന്റെ സ്വിഫാത...്തുകളെ ഏച്ചുകെട്ടാന്‍ ശ്രമിക്കുന്നിടത്തു തന്നെയാണ് ജബ്ബാറിന്റെ യുക്തിയുടെ ബലാബലം വെളിവാകുന്നത്. സൌണ്ട് മ്യൂട്ട് ചെയ്തു ശ്രദ്ധിച്ചാല്‍ ഗാംഭീര്യമുള്ള അംഗചലനങ്ങളും ഉജ്ജ്വലമായ ബോഡി ലാംഗ്വേജും. പറയുന്നതിലെ യുക്തിയാകട്ടെ ബിരിയാണിയിലെ 'മ' പോലെയും.
ഒറ്റ ഉദാഹരണം പരിശോധിക്കുക:
"കാരുണ്യവാനായ കൊടുംക്രൂരന്‍ , സര്‍വ്വശക്തനായ നിസ്സഹായന്‍ , സര്‍വ്വജ്ഞാനിയായ വിവരദോഷി" എന്നിങ്ങനെ അല്ലാഹുവിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങുന്നിടത്ത് ജബ്ബാര്‍ ഒരു ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചിട്ട് പറയുന്നു: "അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊടുക്കുന്നതിനു പകരം കുറച്ചു ഈമാന്‍ ഇട്ടു കൊടുത്തിരുന്നെങ്കില്‍ വെട്ടും കുത്തും കൊലയും ഒഴിവാക്കാമായിരുന്നു!"
ശരി. വെട്ടും കുത്തും കൊലയും ഒഴിവാക്കുക എന്ന "മഹത്തായ" ലക്‌ഷ്യം കണ്ടെത്താന്‍ ജബ്ബാര്‍ ഉപയോഗിച്ച മാനദണ്ഡം എന്താണ്? സ്വന്തം ബഞ്ചില്‍ കൂടെയിരിക്കുന്ന അറബിസാറിനെപ്പോലെ അല്ലാഹുവിനെ സങ്കല്‍പ്പിച്ചുകൊണ്ടാണ് ജബ്ബാര്‍ ഈ യുക്തിവിചാരം ഒക്കെ നടത്തുന്നത്. യുദ്ധം, വിശ്വാസം, അവിശാസം, പ്രവാചകന്‍ , പരീക്ഷണം, സത്യം, അസത്യം, സൃഷ്ടാവ്, സൃഷ്ടി എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന വമ്പിച്ച ഒരു ക്യാന്‍വാസിന്റെ മൂലയിലുള്ള ഒരു നിറക്കൂട്ടിനെ നിരൂപണം ചെയ്യാനുള്ള ശ്രമം അവിവേകമെന്നല്ലാതെ എന്ത് പറയാന്‍ . ലോകത്തിനു സൃഷ്ടാവുണ്ട് എന്നതാണ് ഇല്ല എന്നതിനേക്കാള്‍ യുക്തിസഹം എന്ന് തെളിയിക്കുന്ന ചര്‍ച്ചകള്‍ ഈ ബ്ലോഗില്‍ നിലനില്‍ക്കുന്നുണ്ട്. (ആ ഭാഗത്ത് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഇനിയും അവിടെ ചര്‍ച്ച തുടരാം. അതാണ് ഒന്നാം ക്ലാസ്. മുകളിലത്തെ ക്ലാസ്സുകളില്‍ പഠിക്കുന്നതിന് ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.) ആ പ്രപഞ്ച സൃഷ്ടാവ് എന്തൊക്കെ, എങ്ങനെ, എപ്പോള്‍ തീരുമാനിക്കണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഇപ്പോള്‍ ശ്രീ ജബ്ബാര്‍ ആണ് തീരുമാനിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ ന്യായവാദം കണ്ടാല്‍. നാസര്‍ കെ പിയെയും ശക്കീലിനെയും പോലുള്ള ജബ്ബാര്‍ ഭക്തന്മാര്‍ ഇങ്ങനെ അത്ഭുതം കൂറിയേക്കാം:- "എന്താ അപ്പോള്‍ ജബ്ബാര്‍ മാഷല്ലേ അതൊക്കെ തീരുമാനിക്കേണ്ടത്?!"
ബദര്‍ യുദ്ധരംഗത്ത് ഇനിയും ഒട്ടേറെ സൊല്യൂഷന്‍സ് ജബ്ബാര്‍ മോഡല്‍ യുക്തി കൊണ്ട് കണ്ടെത്താന്‍ കഴിയും:
അബൂബക്കറിന്റെയും അബൂജഹലിന്റെയും വാളുകളുടെ സ്ഥാനത്തു വാഴനാരാക്കുക.
ഉത്ബത്തിനും ശൈബത്തിനും ഉമറിനും ഒരേസമയം അതിസാരം വരുത്തുക.
ഖുരൈഷികളുടെ മദ്യത്തില്‍ ഈതെയില്‍ ആല്‍ക്കഹോളിന്റെ വീര്യം കൂട്ടുകവഴി യുദ്ധം ചെയ്യുന്നതിന് പകരം അവര്‍ സത്യവിശ്വാസികളെ കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കുന്ന അവസ്ഥ ഉണ്ടാക്കുക. എന്നിങ്ങനെ.
ജബ്ബാര്‍! ബദര്‍ കൊണ്ട് ഒരു പരീക്ഷണം അല്ലാഹു ഉദ്ദേശിച്ചതായിക്കൂടെ? (പ്രപഞ്ച സൃഷ്ടാവ് അങ്ങനെ ചിന്തിക്കുന്നതില്‍ അങ്ങേക്ക് എന്തെകിലും അനിഷ്ടം ഉണ്ടെങ്കില്‍ മാപ്പാക്കുമല്ലോ) ശഹീദാകാന്‍ തയ്യാറായവരുടേയും അല്ലാത്തവരുടെയും ഈമാന്‍ അളക്കണമെങ്കില്‍ വെട്ടും കുത്തും കൊലയും ഒഴിവാക്കാന്‍ പറ്റുമോ? പരലോകത്തെ നിഷേധിക്കുന്ന യുക്തിമാന്മാര്‍ക്ക് ദഹിക്കാന്‍ പ്രയാസം കാണും. അതാ മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞത്, ഒന്നാം ക്ലാസ്സില്‍ വാ എന്ന്. പക്ഷെ ഇപ്പോഴും വലിയ ക്ലാസ്സുകളില്‍ ഇരിക്കാനാണ് ജബ്ബാറിന് ഇഷ്ടം! എന്നിട്ട് പറയുന്നതോ 'തറ' 'പറ' എന്നും.
ജബ്ബാര്‍, മുരടിച്ചുപോയ ഒരു ചിന്താശേഷിയുടെ ഉടമയാണെന്നു മനസ്സിലാക്കാന്‍ മാത്രമേ മേല്‍ ഉദാഹരണത്തില്‍ നിന്ന് കഴിയുന്നുള്ളൂ. തന്റെ ചിന്താശേഷിയെ ഒട്ടേറെ മുന്‍വിധികളുടെയും ദേഹേശ്ചകളുടെയും സ്വാധീനത്തില്‍ അദ്ദേഹം തന്നെ മുരടിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് ഒരു അഭ്യുദയകാംക്ഷിക്കു പുറമേ നിന്ന് നോക്കിയാല്‍ കാണാനാകും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ അവിശ്വാസം അദ്ദേഹത്തെ ശിക്ഷാര്‍ഹന്‍ ആക്കിയേക്കാം.
പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍, സൂചി ചിലപ്പോള്‍ അടുത്തടുത്ത ട്രാക്കുകള്‍ക്കിടയില്‍ പോട്ടലുണ്ടാക്കി ഒരു ട്രാക്ക് തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. "നീല ഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ.." എന്ന പാട്ടായിരിക്കും. സൂചി തെറ്റിയാല്‍ കേള്‍ക്കുക "ഖികളേ..ഖികളേ...ഖികളേ..." എന്നായിരിക്കും. കേള്‍ക്കാന്‍ ഒരു സുഖവും കാണില്ല. കുറെക്കാലമായി ജബ്ബാര്‍ ഇങ്ങിനെ വട്ടം കറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ജബ്ബാര്‍ ഒരു ഔട്ട് ഓഫ് ദി ബോക്സ് ചിന്തക്ക് തയ്യാറാകാത്തിടത്തോളം അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ല.
Dear മത വിശ്വാസികളെ,
ReplyDeleteഎല്ലാ ചോദ്യങ്ങള്‍ക്കും "ദൈവത്തിനു അങ്ങിനെ ചെയ്യാന്‍ ഇഷ്ടമായത് കൊണ്ട് അങ്ങിനെ ചെയ്തു" എന്ന് ഉത്തരം പറഞ്ഞാല്‍. പിന്നെ തിരിച്ചു എങ്ങിനെ ആണ് വാദിക്കുക. ഒരു കാര്യം മനസിലാക്കുക ഖുറാനും ബൈബിളും എഴുതപ്പെട്ടത് വളരെ മാനുഷികമായ ഒരു level of thinking ആണ്. ജബ്ബാര്‍ മാഷും ഞങ്ങളും ഒരല്‍പ്പോം കൂടി ഉയര്‍ന്ന ലെവലില്‍ ചിന്ധിച്ചു, എന്ത് കൊണ്ട് ഈ പുസ്തങ്ങളിലെ ദൈവങ്ങള്‍ ഇങ്ങനെ ഒക്കെ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നതിന് ഉത്തരം കണ്ടെത്താന്‍ ശ്രെമിക്കുക ആണ് ചെയ്യുന്നത്. നിങ്ങള്‍ പകേഷേ "ദൈവ അങ്ങിനെ ചെയ്യാന്‍ ഇഷ്ടപെടുന്നു ഏന് വിശ്വസിക്കുക മാത്രം ചെയ്യുന്നു"....അതിനപ്പുരതെക്ക് ചിന്ദിക്കുന്നില്ല.