Tuesday, July 5, 2011

ബഹു ഭാര്യത്വം face book discussion in Muslim bloggers group



വ്യവസ്ഥകള്‍ക്ക് വിധേയമായി ബഹുഭാര്യാത്വം അനുവദിച്ച ഇസ്‌ലാം എന്തു കൊണ്ട് ബഹു ഭര്‍തൃത്വം അനുവദിച്ചില്ല...?മനസിലായില്ലേ.....എന്തു കൊണ്ട് സ്ത്രീകള്‍ക്ക് പാഞ്ചാലി ആയിക്കൂടെന്ന്.....
Shafeeque Sp
8 hours ago · · 1 personAshraf Salva likes this.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭര്‍ത്താവ് തന്റെ സ്ഥാനം മറ്റൊരു സ്ത്രീയുമായി പങ്കുവെക്കുന്നത് ഇന്നത്തെ ഒരു സാധാരണ സ്ത്രീക്കും അംഗീകരിക്കാനാവില്ല. അന്നത്തെ കാലത്ത് ഭഹുഭാര്യത്വം ഒരു സര്‍വസാധാരണ സംഭവമാവാം. പക്ഷെ ഇന്നത്‌ ഒരു ക്രൂരതയായി അനുഭ...വപ്പെട്ടേക്കാം.

ഇതൊക്കെ പറയുമ്പോള്‍ പറയാം എന്നല്ലാതെ ഇവിടെ ഭഹുഭാര്യത്വം അനുകൂലിക്കുന്നവരുടെ ഭാര്യമാര്‍ പോലും ഇതംഗീകരിക്കില്ല. സ്വന്തം കുടുംബത്തില്‍ നടപ്പില്ലാത്ത ആദര്‍ശം പരഞ്ഞുനടന്നിട്ടെന്തുകാര്യം???...
See more


  • Ansar Ali ഭാര്യ അംഗീകരിച്ചില്ലെങ്കില്‍ അല്ലാഹുവിന്‍റെ കോടതിയില്‍ ഭര്‍ത്താവിന് ഒരു ചുക്കും വരാനില്ല. ഭാര്യക്ക് ബുദ്ധിയും വിവരവും ഭര്‍ത്താവിനോട് സ്നേഹവുമുണ്ടെങ്കില്‍ അംഗീകരിക്കും....എന്‍റെ ഭാര്യ പൂര്‍ണ മനസോടെ അംഗീകരിച്ചിട്ടുണ്ട്..ഹാജരാക്കണോ...?...:):):):)

    ...

    8 hours ago ·




  • Shafeeque Sp ‎/// വ്യവസ്ഥകള്‍ക്ക് വിധേയമായി ബഹുഭാര്യാത്വം /// എന്താണ് ഈ വ്യവസ്ഥകള്‍ എന്ന് വിവരിക്കാമോ?
    8 hours ago ·




  • Shafeeque Sp അന്സാര്‍ജിയുടെ ഭാര്യ സമ്മതിചിട്ടുണ്ടാവും... ഒന്ന് കെട്ടിനോക്ക്... പിന്നീടറിയാം...
    8 hours ago ·




  • Ansar Ali വ്യവസ്ഥകള്‍ ഇനിയും എസ്പി പഠിച്ചില്ലേ...നാലില്‍ കൂടുതല്‍ പാടില്ല.നീതിപാലിക്കണം. ഒന്നും സംഭവിക്കില്ല.അല്ലാഹു കൂടെയുണ്ടെങ്കില്‍.വിശ്വാസം ഒട്ടും കുറവില്ല എന്നാണു വിശ്വാസം.....

    ..

    8 hours ago · · 1 personLoading...




  • Shafeeque Sp ‎"നീതിപാലിക്കണം", "നീതിപാലിക്കണം" എന്ന് പരഞ്ഞുകെട്ടതല്ലാതെ ആ "നീതി" എന്താണെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല. അതൊന്നു വിശദീകരിച്ചാലും...
    8 hours ago ·




  • Ashraf Salva ഭാര്യ അംഗീകരിച്ചില്ലെങ്കില്‍ അല്ലാഹുവിന്‍റെ കോടതിയില്‍ ഭര്‍ത്താവിന് ഒരു ചുക്കും വരാനില്ല .. Bharyayude anuvadam venam enna vyvastha koodi ille Ansarji
    7 hours ago ·




  • Ansar Ali ഇല്ലല്ലോ അഷ്‌റഫ്‌ ബായീ....റസൂല്‍ ഓരോ വിവാഹം ചെയ്തപ്പോഴും മറ്റു ഭാര്യമാരുടെ സമ്മതം ചോദിച്ച ഒരു മാതൃകയും കാണുന്നില്ല. ഖുര്‍ആനില്‍ അങ്ങനെ ഒരു നിര്‍ദേശവുമില്ല. അത് കൊണ്ട് ഇന്ത്യന്‍ നിയമതിലുമില്ല.അല്ലെങ്കിലും ഭാര്താവിനൊരു നന്‍മ ചെയ്യാന്‍ ഭാര്യയുടെ സമ്മതം വേണം എന്ന ക്ലോസ്സില്‍ എന്ത് യുക്തി. എസ്പി....ഭക്ഷണം വസ്ത്രം തുടങ്ങിയ എല്ലാ കാര്യത്തിലും നീതിപാലിക്കണം....അതൊന്നും വിശദീകരിക്കേണ്ടതില്ലല്ലോ....

    ..

    6 hours ago ·




  • Shafeeque Sp
    5 hours ago ·

    ഭക്ഷണം വസ്ത്രം എന്നതില്‍ നീതിപാലിക്കാന്‍ നമ്മുടെ 'സുഹൈര്‍ ചുങ്കത്തറ' പറഞ്ഞതുപോലെ ഒരു 'calculator' മതി. അതൊരു വലിയ സംഭവമായ നീതി എന്നൊന്നും പറയാനാവില്ല.
    "ഭര്‍ത്താവിനു നന്മ ചെയ്യാന്‍ ഭാര്യയുടെ സമ്മതം വേണ്ട" - എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ബഹു...ഭാര്യത്വം ഒരു നന്മയായി ഇസ്ലാം എവിടെയാണ് അവതരിപ്പിച്ചത്?
    രണ്ടാം വിവാഹം ആദ്യഭാര്യക്ക് വിഷമം ഉണ്ടാക്കുന്നതാനെങ്കില്‍ അതറിഞ്ഞുകൊണ്ട് വീണ്ടുംകെട്ടുന്നതല്ലേ 'അനീതി'. അല്ലാതെ ഒരാള്‍ക്ക്‌ ഒരു സാരി കൊടുക്കുമ്പോള്‍ അതുപോലെ മറ്റെയാള്‍ക്കും കൊടുക്കണം എന്നത് വലിയ ഒരു നീതിയായി പറയാനാകുമോ?

    ഇസ്ലാം ബഹുഭാര്യത്വം നിരുല്‍സാഹപ്പെടുത്തിയതായാണ് എനിക്ക് മനസ്സിലായത്‌. അല്ലാഹു ഇഷ്ട്ടപ്പെടുന്നതും സൂക്ഷമത പാലിച്ചു ഒന്നില്‍ ഒതുങ്ങുന്നതാണ്.
    See more




  • Sudheer Badar if more key is using on a lock, the lock is called as bad lock. if one key is using for unlocking many locks the key is called as Master Key.!!!..........Just joke




  • Ansar Ali
    4 hours ago ·

    രണ്ടു ഭാര്യമാര്‍ക്കും ഒരു പോലെ യുള്ള സാരി വാങ്ങി നല്‍കല്‍ ഭക്ഷണം നല്‍കല്‍ എന്നിവയൊക്കെ പണച്ചിലവുള്ള കാര്യങ്ങള്‍ ആണ്. ഒന്നിനെ തന്നെ പോറ്റാന്‍ മുക്രയിടുന്നവര്‍ രണ്ടു പേരെ പോറ്റുന്നവരുടെ ത്യാഗത്തെ വില മതിചില്ലെങ്കില്‍ ഒന്നും വരാനൊന്നുമില്ല. ഒ...രുതരം ദുഷിച്ച മനസ്ഥിതി എന്നെ അതിനെ പറ്റി പറയാന്‍ ഉള്ളൂ....തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന നയം മനുഷ്യര്‍ക്കത്ര നല്ലതല്ല....

    രണ്ടാം വിവാഹം നന്മയായി അവതരിപ്പിക്കുക എന്നു വെച്ചാല്‍ ഒരു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലെക്സ് ബോഡില്‍ ബഹുഭാര്യാത്വം വലിയ നന്മയാണ് എന്നെഴുതി അല്ലാഹുവും റസൂലും കൂടി കോഴിക്കോട് ടവ്നില്‍ അതു വലിച്ചു കെട്ടിയാല്‍ എസ്പിക്ക് ത്രുപ്തിയാവുമായിരിക്കും. പൊന്നു എസ്പീ റസൂലിന്റെയും നാല് ഖലീഫമാരുടെയും മാതൃകയുള്ള വിഷയത്തില്‍ ത്യാഗം ചെയ്യാന്‍ മനസുള്ളവന് വേറെ ഫ്ലെക്സോന്നും ആവശ്യമില്ല.

    രണ്ടാം വിവാഹം മാത്രമല്ല വെറും ബുധൂസുകള്‍ ആയ ഭാര്യമാര്‍ക്ക് ഭര്‍ത്താവ് സുന്നത് നോമ്പ് നോല്‍ക്കുന്നതും ഹജ്ജിനു പോകുന്നതും തുടങ്ങിയ പല കാര്യങ്ങളും വിഷമകരമായിരിക്കും. അവളെ കളിപ്പിക്കാനും കുളിപ്പിക്കാനും ഉള്ള സമയം നഷ്ടമാകും എന്നു കരുതിയും വേറെ പല കാരണങ്ങളാലും. അതൊന്നും ബുദ്ധിയും വിവരവും ഉള്ള ഭര്‍ത്താക്കന്മാര്‍ വകവെക്കില്ല.അല്ലാഹു തീരെയും വകവെച്ചില്ല. അല്ലാഹു വക വെക്കാത്ത ഒരു കാര്യം യുക്തിവാദി വയറ്റില്‍ ഉഴിഞ്ഞു അനീതി എന്നു വിളിച്ചു കൂവുന്നത് മൈന്ട് ചെയ്യേണ്ട കാര്യം മുസ്ലിമിനില്ല.....

    ഇസ്‌ലാം നിരുല്സാഹപ്പെടുത്തിയ കാര്യം റസൂലും ഖലീഫമാരും ഒക്കെ ചെയ്തു...ഭയങ്കര കണ്ടെത്തല്‍ തന്നെ....ആ നിരുല്സാഹപ്പെടുത്തിയ ആയത്തും ഹദീസും ഒന്ന് കാണിച്ചേ.....എന്താ രണ്ടാം വിവാഹം ചെയ്തവന്‍ നരകത്തില്‍ എന്നു പറഞ്ഞിട്ടുണ്ടോ....?

    ..
    See more




  • Shafeeque Sp
    3 hours ago ·

    ബഹുഭാര്യത്വം അനിയന്ത്രിതമായി നടന്നിരുന്ന ഒരു സമൂഹത്തില്‍, 'നിങ്ങള്‍ നാലില്‍ കൂടുതല്‍ കെട്ടരുതെന്നും, സൂക്ഷ്മത ഭയപ്പെടുന്നുവെങ്കില്‍ ഒന്നില്‍ നിര്‍ത്തൂ എന്നും, നിങ്ങള്‍ക്കൊരിക്കലും രണ്ടു ഭാര്യമാര്‍ക്കിടയില്‍ നീതിയുരപ്പാക്കാന്‍ കഴിയില്ല എന്നു...മുള്ള ഖുര്‍ആന്‍ സന്ദേശങ്ങളില്‍ നിന്നും ഒന്നില്‍ ഒതുങ്ങുന്നതാണ് ഉത്തമം എന്നു മനസ്സിലാക്കാം.

    നബി(സ) യുടെ കാലത്ത് അടിമത്വം നിരോധിച്ചില്ല എന്നത് വിമര്‍ശിക്കപ്പെടുമ്പോള്‍, ഇസ്ലാം അടിമത്വം പടിപടിയായി ഇല്ലായ്മചെയ്യാന്‍ 'അടിമമോചനം' ഒരു പദ്ധതിയായി ആവിഷ്ക്കരിച്ചു എന്നു വിശദീകരിക്കുന്നവര്‍, എന്തേ അതേ ബുദ്ധി ബഹുഭാര്യത്വം എന്നതിലും പ്രയോജനപ്പെടുത്തുന്നില്ല.?
    അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അടിമത്വം അവുവദിനീയം എന്നു പറയുന്നത് പോലെ ഇതും കണ്ടാല്പോരെ ?
    See more




  • Ansar Ali
    3 hours ago ·

    നിങ്ങള്‍ നാലില്‍ കൂടുതല്‍ കെട്ടരുതെന്നും, ..........ഈ പ്രയോഗം ഖുര്‍ആനില്‍ എവിടെയാണ്...?

    സൂക്ഷ്മത ഭയപ്പെടുന്നുവെങ്കില്‍ ഒന്നില്‍ നിര്‍ത്തൂ എന്നും.......ഈ പ്രയോഗം ഖുര്‍ആനില്‍ എവിടെയാണ്...?

    അതു ശരി എസ്പി അങ്ങനെ ഊഹിച്ചതാണ്.അല്ലാതെ നേര്‍ക്ക്‌ നേരെ... നിരുല്സാഹപ്പെടുത്തിയ വചനങ്ങള്‍ ഒന്നും ഇല്ല., എന്നാല്‍ ആ ഊഹം റസൂലിന്റെയും ഖലീഫമാരുടെയും മാത്രുകയോടെ പൊളിഞ്ഞിരിക്കുന്നു.

    അടിമത്വം പടിപടിയായി എന്നതൊക്കെ എസ്പിയുടെ കണ്ടെത്തല്‍ ആയിരിക്കും.അടിമത്വം ആയാലും ബഹുഭാര്യാത്വം ആയാലും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവയുമായി ബന്ധമുള്ള നിയമങ്ങള്‍ പ്രയോഗിക്കാന്‍ ആണ് അല്ലാഹു അതൊക്കെ പഠിപ്പിച്ചത്. ഇന്ന് അടിമത്വ സാഹചര്യമില്ല എന്നു കരുതി ഖുര്‍ആന്‍ തിരുത്താന്‍ പറ്റില്ല. അടിമത്വം ഇനിയും വന്നു കൂടെന്നു അല്ലാഹു ഉറപ്പു തന്നില്ലല്ലോ. ബഹുഭാര്യാത്വം ഇന്ന് പറ്റില്ല എന്നതും എസ്പിയുടെ തെറ്റുധാരണയാണ്.മചിയായ ഭാര്യ,രോഗമുള്ള ഭാര്യ ഇവരൊന്നും സ്ത്രീകളുടെ കൂട്ടത്തില്‍ ഇല്ലാണ്ടായോ...?
    ....
    See more




  • Shafeeque Sp ഭാര്യ മച്ചിയായാല്‍, രോഗിയായാല്‍ നിങ്ങള്‍ക്ക് വേറെ കെട്ടാം എന്നാണോ ഇസ്ലാം പറഞ്ഞത്? അതുകൊണ്ടാണോ റസൂലും ഖലീഫമാരും കെട്ടിയത് ?
    ഭാര്യ മച്ചിയായാല്‍, രോഗിയായാല്‍ എന്നതൊക്കെ പുരുഷന്റെ സ്വാര്‍ത്ഥ കാരണങ്ങളാണ്.

    3 hours ago ·




  • Ansar Ali
    ഭാര്യ മച്ചിയായാല്‍, രോഗിയായാല്‍ നിങ്ങള്‍ക്ക് വേറെ കെട്ടാം എന്നാണോ ഇസ്ലാം പറഞ്ഞത്? അതുകൊണ്ടാണോ റസൂലും ഖലീഫമാരും കെട്ടിയത് ?

    എന്നൊന്നും ഞാന്‍ എവിടേം പറഞ്ഞില്ലല്ലോ...യുക്തിവാദി സ്റ്റൈലില്‍ മുറത്തില്‍ കയറി കൊത്താതെ എസ്പീ.....യുക്തിവാടികളോട് മല്...ലടിച്ച് ചില വൈറസുകള്‍ എസ്പിയിലേക്കും കയറിയോ...?ഹ ഹ...ഭാര്യ മച്ചി ആയാലും രോഗി ആയാലും വേറെ കെട്ടാന്‍ പാടില്ലെന്ന് ഇസ്‌ലാം പറഞ്ഞിട്ടുണ്ടോ...?ഹ ഹ എസ്പി കുറച്ചു വിയര്‍ക്കും കണ്ടെത്താന്‍.

    ഭാര്യ മച്ചിയായാല്‍, രോഗിയായാല്‍ എന്നതൊക്കെ പുരുഷന്റെ സ്വാര്‍ത്ഥ കാരണങ്ങളാണ്.

    ഇതു മാത്രമല്ല സ്വാര്‍ഥത പെണ്ണു കെട്ടുന്നത് തന്നെ സ്വാര്‍ത്ഥതയാണ്.അനേകം പേര്‍ പെണ്ണു കെട്ടാതിരിക്കുമ്പോള്‍ ഓരോരുത്തര പോയി പെണ്ണു കെട്ടുന്നത് സ്വാര്തതയല്ലേ.....അനേകം സ്ത്രീകള്‍ വിവാഹമില്ലാതെ നില്‍ക്കുമ്പോള്‍ കൊറച്ചു പെണ്ണുങ്ങള്‍ വിവാഹിതരാവുന്നതും സ്വാര്‍ഥത കൊണ്ടാണ്. എന്റെ എസ്പീ ഇതല്ല സ്വാര്‍ഥത ..യഥാര്‍ത്ഥ സ്വാര്‍ഥത സ്വന്തം ഭര്‍ത്താവിനു മറ്റൊരു സ്ത്രീക്ക് കൂടി ജീവിതം നല്‍കാന്‍ കഴിയും എന്നറിഞ്ഞിട്ടും അതിനു സമ്മതിക്കാതെ യിരിക്കുന്ന ചില ഭാര്യമാരുടെ പൈശാചിക മനസ്തിതിയുണ്ടല്ലോ അതാണ്‌ ചീഞ്ഞു നാറുന്ന സ്വാര്‍ഥത...എന്റെ ഭാര്യക്കില്ലാത്ത ദുര്ഗുനവും അത് തന്നെ.....
    See more

  • No comments:

    Post a Comment