Sunday, July 10, 2011

Discussion from FREE THINKERS Group

http://www.facebook.com/home.php#!/groups/naserkp?ap=1
Shameer Hasan
Khalid Saithalavi: അടിമസ്ട്രീകളെ വിവാഹം കഴിക്കാതെ ബോഗിക്കുന്നത് അനുവടിനിയമാക്കല്‍ തിന്മായല്ലേ ?/
Answer:അടിമസ്ത്രീകളെ ഭാര്യമാരാകുന്ന ഏർപ്പാടായിരുന്നു അന്നുണ്ടായിരുന്നത്.ഭോഗിച്ച് വലിചെറിഞ്ഞ ഒരു സംഭവം കാണികുകയാണെങ്കിൽ ഈ ചോദ്യം ആത്മാർത്ഥമാകുമായിരുന്നു.

Khalid Saithalavi: അടിമത്തം നിരോതിക്കതിരിക്കല്‍ തിന്മായല്ലേ ? എല്ലാത്തിനെയും ഹറാം ഹലാല്‍ എന്നിങ്ങനെ വേര്‍തിരിച്ച മതമായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
Answer:ഇസ്ലാം അടിമത്ത നിരോധനം തന്നെയാണു.ഒരു ദിവസം കൊണ്ട് ലോകം വെളുപ്പിക്കാമെന്ന വ്യാമോഹം ഇസ്ലാമൈനുണ്ടായിരുന്നില്ല.

Khalid Saithalavi:മനുഷ്യനെ കേവലം പരിക്ഷണ വസ്തുവായി കാണുന്ന ദൈവം തിന്മയുടെ പ്രടികമല്ലേ?
Answer: മനുഷ്യൻ കേവലപരീക്ഷണവസ്തുവുമല്ല.ദൈവം തിന്മയുടെ പ്രതീകവുമല്ല.പരീക്ഷയെ ഭയപ്പെടുന്ന കുട്ടികൾ അലസന്മാരും മഠയന്മാരുമായിരിക്കും.അവരുടെ ന്യായമാണു പരീക്ഷകനെ തിന്മയുടെ മൂർത്തിമത്ഭാവമായി കണക്കാകുന്ന രീതി.

Khalid Saithalavi:കേവലം സ്വാര്‍ത്ഥ താല്പരയങ്ങല്ക് വേണ്ടി മനുഷ്യനെ സൃഷ്‌ടിച്ച ദൈവം സ്വയം പരിച്ചയപെടുതുന്നത് ഇങ്ങനെ യാണ്. " എന്നെ ആരടിക്കാന്‍ വേണ്ടിയല്ലാതെ മനുഷ്യനെ ഞാന്‍ സ്രിസ്ടിചിടില്ല"
Answer: "എന്നെ ആരാധിക്കാൻ കഴിവുള്ളവനായിട്ടാണു ഞാൻ മനുഷ്യനെ സൃഷ്ടിച്ചത്" എന്നാണു വചനം.അല്ലാഹുവിനെ ആരാധിക്കുന്നവരല്ല എല്ലാ മനുഷ്യരും എന്നാല്‍ ആരാധനക്ക് കഴിവുള്ളവരായിട്ടാണ് ദൈവം മനുഷ്യനെ സ്രഷ്ടിച്ചിരിക്കുന്നത് . ആരാധനകളില്‍ വീഴ്ച വരുത്താന്‍ ഒഴിവ്കഴിവ്‌ പറയാന്‍ കഴിയാത്ത വിധം . .ആരാധിച്ചാലും ആരാധിച്ചില്ലെങ്കിലും യാതൊരു താത്പര്യവും നേട്ടവും ദൈവത്തിനില്ല.പരീക്ഷ എഴുതിയവനാണു മാർക്ക്.പരീക്ഷ നടത്തിയവനല്ല.

Khalid Saithalavi:മനുഷ്യനെ പിഴപിക്കാന്‍ വേണ്ടിയല്ലേ പിശാചിനെ സൃഷ്ടിച്ചത്. പാവം പിശാചു ദൈവത്തിന്റെ കണകുകൂടലുകളുടെ ബലിയാടായി പോയി.
Answer:നന്മതിന്മകളുടെ പരസ്പരമത്സരമാണ് ഇവിടെ നടക്കേണ്ടത് .ഏകപക്ഷീയ വർത്തനം ഇവിടെയില്ല.തിന്മയെ നേരിട്ട് കൊണ്ട് നന്മ ജയിക്കണം. മനുഷ്യന്റെ പാതയിൽ തടസ്സങ്ങളുണ്ടായിരിക്കുകയും അവയെ തരണം ചെയ്ത് കൊണ്ട് അവർ പുരോഗമിക്കുകയും വേണം.മനുഷ്യന്റെ തിരഞ്ഞെടുപ്പിനും സ്വതന്ത്രമായ ഇച്ഛക്കും സ്ഥാനമില്ലാതാവുകയാണ് പിശാചും തിന്മയുടെ ശക്തികളും ഇല്ലാതാകുന്നിടത്ത് സംഭവിക്കുക.

Khalid Saithalavi:നന്മയും തിന്മയും സൃഷ്ടിച്ച ദൈവം ഒരേ സമയം കാരുണ്യവാനും കൃരനുമല്ലേ. തെണ്ടിയും താണ്ടോനിയമല്ലേ.
Answer:ദൈവത്തെ അവഹേളിക്കുന്നവനു ദൈവം ശ്വാസം മുടക്കുകയോ,അന്നം തടയുകയോ ചെയ്യുന്നില്ല എന്നതു തന്നെ ദൈവം കാരുണ്യവാനെന്നതിനു ഏറ്റവും വലിയ തെളിവാകുന്നു.

Khalid Saithalavi:ദൈവം കാരുന്യവാനനെങ്കില്‍ എല്ലാവരെയും സ്വര്‍ഗത്തില്‍ ഇടണമായിരുന്നു. ഒരു മനുഷ്യനെ എങ്കിലും നരകതിളിടുന്നത് കൊടും ക്രുരതയല്ലേ. സ്വന്തം സൃഷ്ടിയെ നരകത്തില്‍ ഇടുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. മനുഷ്യന്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ശമിക്കാം. പക്ഷെ ദൈവം ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? അങ്ങനെ ഉള്ള ദൈവത്തെ ആരാതിക്കുന്നത് കൊടും തിന്മായല്ലേ?
Answer:കുറ്റം ചെയ്തവർക്ക് ശിക്ഷയും നന്മചെയ്തവർക്ക് രക്ഷയും എന്നതാണു ലോകനീതി.തിന്മ. മാത്രം ചെയ്യുന്ന ജീവിയല്ലല്ലോ മനുഷ്യൻ.

Khalid Saithalavi:ഒരു പരിക്ഷനതിനു മുതിര്നാല്‍ ഒരാളെങ്കിലും നരകത്തില്‍ പോകാന്‍ സാദ്യത ഉള്ള സതിക്ക് ഒന്നുകില്‍ അത്തരം പരിക്ഷണങ്ങള്‍ ഒഴിവാകാമായിരുന്നു. അങ്ങനെ ചെയ്‌താല്‍ ഈ ലോകത്ത് സന്തുലിതാവസ്ഥ ഉണ്ടാകില്ല എന്നാണു തോനിയിരുന്നതെങ്കില്‍ ഒന്നിനെയും സൃഷ്ടിക്കാതെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ പോരായിരുന്നൂ ദൈവത്തിനു.
Answer:പരീക്ഷണത്തിൽ സ്വതന്ത്രമായ ഇച്ഛ ദൈവം നൽകിയിരിക്കുന്നു.തോൽക്കാനായി മാത്രം പിറന്നവനല്ല മനുഷ്യൻ.ജയിക്കാനായി ജനിച്ചവനാകുന്നു.ദൈവത്തിന്റെ സ്ഥാനത്ത് കയറി ദൈവത്തെ ചോദ്യം ചെയ്യുന്നവൻ തന്റെ അവസ്ഥവിസ്മരിച്ച് സംസാരിക്കുന്നു.മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ചോദ്യം പ്രസക്തം.ജനിച്ച സ്ഥിതിക്ക് ലക്ഷ്യം അറിഞ്ഞേ തീരു.സത്യവും നന്മയും വിജയികട്ടെ!മനുഷ്യൻ തീരുമാനിക്കട്ടെ! അവൻ എന്തായിതീരണമെന്ന്!മനുഷ്യൻ ദൈവമല്ല. ഇത് വരെ താന്കള്‍ ചോദിച്ച ചോദ്യങ്ങള്‍ ഒന്നും തന്നെ ദൈവമില്ലെന്ന് തെളിയിക്കുന്നുമില്ല,മറിച്ച് ഉള്ള ദൈവത്തില്‍ ന്യൂനതകള്‍ ചിത്രീകരിച്ചു വികലമാകാനുള്ള കേവലശ്രമം മാത്രം .ദൈവ വമില്ലെന്നു മനുഷ്യൻ തീരുമാനിക്കണമെങ്കിൽ ഒന്നിരിക്കൽ അവൻ ദൈവമാകണം,അല്ലെങ്കിൽ ദൈവത്തിനു പകരം പ്രപഞ്ചത്തിൽ എന്താണുള്ളതെന്ന് അവൻ കണ്ടെത്തുകയും അതിന്റെ പരിപൂർണ്ണ നിയന്ത്രണം കൈക്കലാക്കുകയും ചെയ്യണം.അതില്ലാത്ത കാലത്തോളം ദൈവം ഉണ്ടാകും തീർച്ച.
 
Chila prasktha commentukalum
മനുഷ്യൻ മറ്റ് മനുഷ്യരെ അടിമ കളാക്കിവെക്കുന്നത് ശരിയല്ലല്ലോ? അതും എല്ലാവിധ കെട്ടുപാടുകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച ഇസ്ലാമിൽ! ഈ അടിമത്ത സമ്പ്രദായം മുഹമ്മദ് നി (സ) പ്രവാചകനായിവരു ന്നതിന് മുമ്പ് ഉണ്ടായതാണോ? അതോ നി (സ)ക്ക് ശേഷം നിലവിൽ വന്നതാ...ണോ? അടിമത്തത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ യഥാർഥ നില പാട് എന്താണ്? ! അടിമത്തം രണ്ട് വിധമുണ്ട്. ഒന്ന് പരമവും അലൌകികവുമായ അടിമത്തം. എല്ലാ മനുഷ്യരും പ്രപഞ്ചനാഥന്റെ അടിമകളാണെന്ന് പറയുന്നത് ഈ അർഥത്തിലാണ്. ചിലർ ഈ അർഥത്തിലുള്ള ദാസ്യം മറ്റ് പലർക്കും അർപ്പിക്കാറുണ്ട്. സൂര്യദാസൻ, യേശുദാസൻ, ശ്രീപത്മനാഭ ദാസൻ എന്നൊക്കെ പറയുന്നത് ഇതിന് ഉദാഹരണ മാകുന്നു. ഇങ്ങനെയുള്ള ദാസ്യം കണിശമായ ഏകദൈവ വിശ്വാസ ത്തിന് വിപരീതമാകുന്നു. എന്നാൽ ലൌകികമായ അടിമത്തത്തിന്റെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും മുഹമ്മദ് നി (സ)ക്ക് മുമ്പുംശേ ഷവും നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ ഇസ്ലാം ഒട്ടുംപ്രേ ാത്സാഹിപ്പിച്ചിട്ടില്ല എന്നതുപോലെതന്നെ കർശനമായി നിരോ ധിച്ചിട്ടുമില്ല. നി (സ)യുടെ കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തി ക സാഹചര്യങ്ങളിൽ പ്രായോഗികമായി സാധ്യമായിരുന്ന ഒട്ടേറെ നടപടികളിലൂടെ ക്രമപ്രവൃദ്ധമായി അടിമത്തം ഇല്ലാതാക്കാൻ ശ്രമി ക്കുകയാണ് ഇസ്ലാം ചെയ്തത്. യുദ്ധത്തിന്റെ അനിവാര്യ സാഹ ചര്യങ്ങളിലൊഴികെ സ്വതന്ത്രരായ മനുഷ്യരെ അടിമകളാക്കി മാറ്റാൻ
ഇസ്ലാം ആർക്കും അവകാശം നൽകിയിട്ടില്ല. നബി (സ)യുടെകാ ലത്ത് ഇസ്ലാമിന്റെ ശത്രുക്കൾ ചെയ്തിരുന്നത് അവരുടെ പിടിയി ൽ അകപ്പെടുന്ന മുസ്ലിം യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റു കയായിരുന്നു. തത്തുല്യനടപടി എന്നനിലയിൽ മുസ്ലിംകളും അവ രുടെ പിടിയിലാകുന്ന യുദ്ധത്തടവുകാരെ അടിമകളാക്കിയിരുന്നു. ഇങ്ങനെ ചെയ്യാത്തപക്ഷം ശത്രുക്കളുടെ ധാർഷ്ട്യം വർദ്ധിക്കുകയും മുസ്ലിംകൾ ക്രൂരമായ അടിമത്തം സ്ഥിരമായി അനുഭവിക്കേ ണ്ടിവരുകയും ചെയ്യുമായിരുന്നു. എന്നാലും യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റണമെന്ന് അല്ലാഹു കൽപിച്ചിട്ടില്ല. ഈ വിഷയകമായി വിശുദ്ധ ഖുർആൻ പറയുന്ന ത് നോക്കുക: "ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റു മുട്ടിയാൽ പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തുകഴിഞ്ഞാൽ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെ ങ്കിൽ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതി ന്റ ഭാരങ്ങൾ ഇറക്കിവെക്കുന്നതുവരെയത്രെ അത് (വി. ഖുർ ആൻ 47:4). യുദ്ധത്തടവുകാരെ ഒന്നുകിൽ വെറുതെ വിടുകയോ അല്ലെങ്കിൽ മോചനമൂല്യം വാങ്ങിവിടുകയോ ആണ് വേണ്ടതെന്ന ത്രെ ഈ വചനം വ്യക്തമാക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന അടിമകൾ സ്വാതന്ത്യ്രം ആഗ്രഹിക്കുന്നുവെങ്കിൽ അവരുമായി മോചനകരാറിൽ ഏർപ്പെടണ മെന്ന് വിശുദ്ധ ഖുർആൻ (24:33) കൽപിച്ചിട്ടുണ്ട്. മാനവിക പ്രതിസന ്ധി പരിഹരിക്കാൻ അനിവാര്യമായ കാര്യങ്ങൾ വിവരിക്കുന്നേ ടത്ത് വിശുദ്ധ ഖുർആൻ ഒന്നാമതായി എണ്ണിയിട്ടുള്ളത് മനുഷ്യരെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുന്ന കാര്യമാണ് (90:13). പല തെറ്റ് കുറ്റങ്ങൾക്കും വിശുദ്ധ ഖുർആൻ വിധിച്ചിട്ടുള്ള പ്രധാന പ്രായശ ്ചി ത്തം അടിമയെ മോചിപ്പിക്കലാണ് (വി.ഖു 4:92, 5:89, 58:2 എന്നീവചന ങ്ങൾ നോക്കുക). അടിമകളെ മോചിപ്പിക്കൽ ഇസ്ലാമിൽ ഒരു പ്രധാന പുണ്യകർമമത്രെ. നി (സ)യുടെ ഉത്തമ ശിഷ്യന്മാർ ഒട്ടേറെ അടിമകളെ അവരുടെ യജമാനന്മാരിൽനിന്ന് വിലയ്ക്ക്വാ ങ്ങിയതിനുശേഷം നിരുപാധികം മോചിപ്പിക്കുകയുണ്ടായി. ചില പ്രത്യേക സാഹചര്യങ്ങളിൽ അടിമത്തം ഇസ്ലാം അനുവ ദിച്ചു, അഥവാ നിരോധിച്ചില്ല എന്നുണ്ടെങ്കിലും അടിമത്തത്തിലെമന ുഷ്യത്വവിരുദ്ധമായ അംശങ്ങളൊക്കെ ഇസ്ലാം വിലക്കിയിട്ടുണ്ട്. അടിമകളെ അധമരായി ഗണിക്കാതെ മനുഷ്യ സഹോദരങ്ങൾ എന്ന നിലയിൽ വീക്ഷിക്കണമെന്ന് അല്ലാഹുവും റസൂലും (സ) പല വച നങ്ങളിലൂടെ പഠിപ്പിച്ചു. അടിമകൾക്ക് അടിസ്ഥാനജീവിത സൌക ര്യങ്ങളൊക്കെ നൽകണമെന്നും അവരെക്കൊണ്ട് കഠിനമായ ജോലി കൾ ചെയ്യിക്കരുതെന്നും റസൂൽ (സ) അനുശാസിച്ചു. അടിമകളോട് നല്ല നിലയിൽ പെരുമാറണമെന്ന് വിശുദ്ധ ഖുർആൻ (4:36) കൽപി ച്ചു. അടിമകൾ സ്ത്രീകളായാലും പുരുഷന്മാരായാലും അവർക്ക് കുടുംജീവിതം ഏർപ്പെടുത്തിക്കൊടുക്കണമെന്​ന് വിശുദ്ധ ഖുർ ആൻ (24:32) അനുശാസിച്ചു. അടിമ എന്ന പദം ഒഴിവാക്കി ഭൃത്യൻ, ഭൃത്യ എന്നിങ്ങനെ പ്രയോഗിക്കണമെന്ന് നി (സ) നിർദേശിച്ചു. ചുരുക്കത്തിൽ നി (സ)ക്ക് മുമ്പ് സഹസ്ര്ാദങ്ങളായി നില നിന്നിരുന്ന അടിമത്തം പടിപടിയായി അവസാനിപ്പിക്കാനുള്ള നട പടികൾ സ്വീകരിക്കുകയും അതിനിടെ, അവശേഷിച്ചിരുന്ന അടിമ കളെ പതിത്വത്തിൽ നിന്നും പീഡിതാവസ്ഥയിൽനിന്നും മോചിപ്പി ക്കുകയുമാണ് ഇസ്ലാം ചെയ്തത്. എന്നാൽ മുസ്ലിംകളെ മുഴുവൻ ഭീകരരായി ചിത്രീകരിച്ച് ലോകത്തിന്മുമ്പിൽ മേനിനടിക്കുന്ന അമേ രിക്ക ഒരു ആധുനിക രാഷ്ട്രമായി മാറിയത്തന്നെ ആഫ്രിക്ക യിൽനിന്ന് ചങ്ങലയിൽതളച്ചു കൊണ്ടുപോയ ലക്ഷക്കണക്കിൽ നീഗ്രോ അടിമകളെക്കൊണ്ട് അതിക്രൂരമായി രാപ്പകൽ പണിയെ ടുപ്പിച്ചിട്ടാണ്. അമേരിക്കയിലെ ആദിമ നിവാസികളായ റെഡ് ഇന്ത്യ ക്കാരോട് വെള്ളക്കാർ കാണിച്ച ക്രൂരതകൾ അതിനേക്കാൾ ഭയാന കമായിരുന്നു. തങ്ങളുടെ നാഗരികത കൊടുംക്രൂരതയുടെമേൽ കെട്ടി പ്പാക്കിയതാണെന്ന സത്യം ചില അമേരിക്കൻ എഴുത്തുകാർത ന്ന തുറന്ന് സമ്മതിച്ചിട്ടുണ്ട്. അടിമത്തത്തോട് താത്വികമായും പ്രായോഗികമായും ഇസ്ലാമിനോളം അന്യൂനമായ നിലപാട് സ്വീകരി ച്ച മറ്റൊരു മതവും ദർശനവും ഉണ്ടായിട്ടില്ല എന്നതിന് ചരിത്രംസാ ക്ഷിയാണ്.
 
Ea Jabbar Shameer Hasan
മനുഷ്യൻ മറ്റ് മനുഷ്യരെ അടിമ കളാക്കിവെക്കുന്നത് ശരിയല്ലല്ലോ.... എങ്ങനെ മനസ്സിലായി ശരിയല്ല എന്ന്? ദൈവദോഷം പറയരുത് ശമീര്‍ !
6 hours ago ·
  • Shameer Hasan
    ‎.ചരിത്രത്തിൽ കഴിഞ്ഞു പോയ മഹാന്മാരായ പരിഷ്കർത്താകളുടെയും ചിന്തകരുടെയും കൂട്ടത്തിൽ മുഹമ്മദ് മാത്രമാണ് സ്ത്രീകളുടെ അവസ്ഥ ഗൗരവപൂർവ്വം ശ്രദ്ധിക്കുകയും അവർക്ക് മാനുഷികമായ ആദരവും സാമൂഹികമായ അവകാശങ്ങളും അനുവദിക്കുകയും ചെയ്തത് എന്നു തീർച്ച.മറ്റുള്ള...വർ അവരെ അവഗണിക്കുകയോ അല്ലെങ്കിൽ വെറുപ്പോടെവീക്ഷിക്കുകയോ ആയിരുന്നു.ഇസ്ലാം സ്ത്രീക്ക് വ്യക്തി ഉടമാവകാശവും,സാമ്പത്തിക സ്വാതന്ത്യവുംനൽകിയിടുണ്ട്.​അതോടെപ്പം അവളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ പുരുഷനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.സ്ത്രീക്ക് മഹർ (വിവാഹമൂല്യം)നൽകാൻ പുരുഷൻ ബാദ്ധ്യസ്തനാണ്.സ്വന്തം കുട്ടികളെ പോറ്റുന്നതിനു അവൾക്ക് ഭർത്താവിനോട് പ്രതിഫലം ആവശ്യപ്പെടം.ഇസ്ലം സ്ത്രീക്ക് നൽകുന്ന വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും സൂചനകളത്രെ ഇവ.അശുഭകരമായ ഭാവി സാദ്ധ്യതകൾകെതിരെ അവളുടെ സാമ്പത്തിക നില ഭദ്രമാക്കാൻ ഉദ്ദേശിച്ചുള്ള നടപടികളും.ഇസ്ലാം സ്ത്രീക്ക് പുരുഷനൊടൊപ്പം അനുവദിക്കുന്ന നിയമപരവും മതപരവുമായ തുല്യതവഴി അവൾക്ക് സാമൂഹ്യാധികാരവും കൈവരുത്തുന്നു.തങ്ങളെ അടക്കിഭരിക്കാൻ ശ്രമിക്കുന്ന പുരുഷമേധാവികളുടെ മുൻപിൽ സ്ത്രീകൾക്ക്,ഇതുമൂലം,യഥാർത​്ഥമായ സ്വാതന്ത്രം സിദ്ധിക്കുകയും ചെയ്യുന്നു.

  • Salim Rayyan
    <<<"ഞാന്‍ യുക്തി ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിക്കണമെങ്കില്‍ അല്ലാഹു ആദ്യം ഇച്ഛിക്കണം എന്നല്ലേ ഇതിനര്‍ത്ഥം">>>

    (യുക്തി ഉപേക്ഷിച്ചാല്‍ മുസ്ലിമാവുക അസാദ്ധ്യം. താങ്കള്‍ യുക്തിയെന്ന് കരുതുന്നത് എന്താണോ അതുപേക്ഷിച്ചാല്‍ അപ്പോള്‍ത്തന്നെ മുസ്ലിമാവുകയും... ചെയ്യും.)

    ഇരിക്കട്ടെ;

    പിന്നെയും സൂചി പഴയ ട്രാക്കില്‍ തന്നെ വട്ടം കറങ്ങുന്നു!
    അല്ലാഹുവിനെ സൃഷ്ടിയുമായി താരതമ്യം ചെയ്തു ചിന്തിക്കുന്ന കാലത്തോളം കരകയറാന്‍ പ്രയാസം. നോക്കൂ. അല്ലാഹുവിന്റെ അടിസ്ഥാന ഗുണങ്ങളില്‍ പെട്ടതാണ് "ലം യകുന്‍ ലഹു കുഫുവന്‍ അഹദ്" എന്നത്. തുല്യത ഇല്ല എന്ന് പറഞ്ഞാല്‍ അവന്റെ ഉണ്മ്മയിലോ സ്വഭാവത്തിലോ പ്രവര്‍ത്തനങ്ങളിലോ ഒരു സൃഷ്ടിയുമായും യാതൊരു സമാനതയുമില്ല എന്നര്‍ത്ഥം. അവനെ മനസ്സിലാക്കാന്‍ മനുഷ്യബുധിക്ക് അവന്‍ പരിധി നിര്‍ണ്ണയിച്ചു. എന്തിനെന്നു എന്നോട് ചോദിക്കരുത്. ചോദ്യം ചെയ്യപ്പെടാന്‍ മാത്രമുള്ളതല്ല അവന്റെ പദവിയും മഹത്വവും ഗാംഭീര്യവും. മനസ്സിലാകുന്നില്ലെങ്കില്‍ സ്വന്തം (മനുഷ്യബുദ്ധിയുടെ) പരിമിതിയായി മനസ്സിലാക്കുക. അല്ലാതെ മനസ്സിലാക്കാന്‍ കഴിയാത്തതിനെ നിഷേധിക്കുന്നത് തന്നെയാണ് ശിക്ഷാര്‍ഹമായ അഹന്ത. (ഇന്നലത്തെ ചോദ്യത്തിനുള്ള ഉത്തരം ഇവിടുണ്ട്).

    ഈ ലോകത്ത് കാണുന്ന സകല പ്രവര്‍ത്തനങ്ങളും അല്ലാഹുവാണ് ചെയ്യുന്നത്. എങ്ങിനെ എന്നതിന്റെ രൂപം നമ്മുടെ ധിഷണക്ക് അപ്രാപ്യമാണെന്നു മാത്രം. നന്മയും തിന്മയും എല്ലാം. ഒരാള്‍ നന്മ ചെയ്താലും തിന്മ ചെയ്താലും അല്ലാഹുവിന്റെ അനുമതി കൂടാതെ അത് സാധ്യമാവില്ല. അത്രമാത്രം അവന്റെ ആധിപത്യം ഇവിടെ പരിപൂര്‍ണ്ണമാണ്. എന്നാല്‍ മനുഷ്യന് ഇതര സൃഷ്ടികള്‍ക്കൊന്നുമില്ലാത്​ത ഒരു അമാനത്ത്‌ നല്‍കപ്പെട്ടിട്ടുണ്ട്. അതാണ്‌ നന്മാതിന്മാകല്‍ക്കെതിരില്‍​ സ്വയം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം. അതാണ്‌ അവനെ പ്രതിഫലത്തിനോ ശിക്ഷയ്ക്കോ അര്ഹനാക്കുന്നത്.

    അല്ലാഹുവിന്റെ ഇശ്ച കൂടാതെ ഒന്നും ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിധം അവന്റെ ആധിപത്യം സമ്പൂര്‍ണ്ണമാണെന്ന് പറഞ്ഞല്ലോ. അപ്പോള്‍ യാതൊരു തത്വദീക്ഷ യുമില്ലാതെ ഇന്നയാള്‍ നന്മ ചെയ്യട്ടെ എന്നും ഇന്നയാള്‍ തിന്മ ചെയ്യട്ടെ എന്നും അല്ലാഹു ഇശ്ചിക്കുകയില്ല എന്ന് ഖുര്‍ആന്‍ പഠിച്ച ഒരാള്‍ക്ക്‌ വ്യക്തമാകും. അതിനു അവന്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതിലൊന്നാണ് "ഖല്‍ബുന്‍ സലീം" അഥവാ നിഷ്കളങ്ക ഹൃദയം.

    ചുരുക്കത്തില്‍, അവനവന്‍ ഉത്തരവാദിയാകുന്ന അവന്റെ തന്നെ നിലപാടുകള്‍ക്കനുസൃതമായേ അല്ലാഹുവിന്റെ ഇശ്ച സംഭവിക്കൂ. ഇതാണ് ജ്ഞാനം. ഇത് വെറും വായനയും ചിന്തകൊണ്ടും കൊണ്ട് കിട്ടില്ല. അതിനു അല്ലാഹുവിന്റെ തൌഫീക്ക് വേണം. ആ തൌഫീക്ക് നറുക്കിട്ട് കൊടുക്കുന്നതല്ല എന്ന് മുകളില്‍ സൂചിപ്പിച്ചു. അതിനെ ഹിദായത്ത് എന്ന് പറയുന്നു. അതിനു വേദി (ഹൃദയം) ഒരുക്കേണ്ടത് അവനവന്‍ തന്നെയാണ്

  •  

     
     

    No comments:

    Post a Comment